-
പാര്‍ട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കാവുന്ന ഒരു സ്‌പെഷ്യല്‍ വിഭവമാണ് മട്ടണ്‍ ചാപ് ഫ്രൈ. ഇത് ഗ്രീന്‍ ചട്‌നി ചേര്‍ത്ത് കഴിച്ചുനോക്കൂ.
ചേരുവകള്‍
മട്ടണ്‍ കഷ്ണങ്ങള്‍: 500 ഗ്രാം
വെളുത്തുള്ളി പേസ്റ്റ്: ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
ഗരംമസാല പൗഡര്‍: രണ്ട് ടീസ്പൂണ്‍
മുട്ട: മൂന്നെണ്ണം
ഇഞ്ചി പേസ്റ്റ്: ഒരു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി: ഒരു ടീസ്പൂണ്‍
മുളകുപൊടി: ഒരു ടീസ്പൂണ്‍
പച്ചമുളക്: മൂന്നെണ്ണം
ബ്രെഡ് പൊടി: രണ്ട് കപ്പ്
റിഫൈന്‍ഡ് ഓയില്‍: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കര്‍ എടുത്ത് മീഡിയം തീയില്‍ ചൂടാക്കുക. ഇതിലേക്ക് മട്ടണ്‍ കഷ്ണങ്ങള്‍, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഒരു കപ്പ് വെള്ളം കൂടി ഇതിലേക്ക് ചേര്‍ത്ത് മൂടിവെച്ച് 8-10 വിസില്‍ അടിപ്പിച്ച് മട്ടണ്‍ നന്നായി വേവുന്നതുവരെ പാകം ചെയ്യുക. ഇതിനുശേഷം ആവി സ്വയം പോകാന്‍ അല്പസമയം കാത്തിരിക്കുക. മട്ടണിലെ വെള്ളം നന്നായി വറ്റി ഡ്രൈ ആയോ എന്ന് പരിശോധിക്കുക. ഇനി നന്നായി വെന്തുകഴിഞ്ഞാല്‍ മട്ടണ്‍ കഷ്ണങ്ങള്‍ ഒരു വലിയ പാത്രത്തിലേക്ക് മാറ്റി ചൂടാറാന്‍ വെക്കുക. ഇനി മുട്ട പൊട്ടിച്ച് ഉപ്പും ചുവന്ന മുളകുപൊടിയും ചേര്‍ത്ത് മിശ്രിതമാക്കി മാറ്റിവെക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് ബ്രെഡ് പൊടി ചേര്‍ക്കുക.
മട്ടണ്‍ കഷ്ണങ്ങള്‍ ഓരോന്നായി എടുത്ത് മുട്ട മിശ്രിതത്തില്‍ മുക്കിയശേഷം ബ്രെഡ് പൊടിയില്‍ പുരട്ടിയെടുക്കുക. ഓരോ മട്ടണ്‍ കഷ്ണത്തിലും ബ്രെഡ് പൊടി നന്നായി പറ്റിപ്പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഇനി ഒരു പാന്‍ എടുത്ത് കുറച്ച് റിഫൈന്‍ഡ് ഓയില്‍ ഒഴിച്ച് അതില്‍ ഈ മട്ടണ്‍ കഷ്ണങ്ങള്‍ ഓരോന്നും ഡീപ് ഫ്രൈ ചെയ്യുക. ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ ഡീപ് ഫ്രൈ ചെയ്യണം. ഇനി ചൂടോടെ വിളമ്പാം.
Content Highlights: How to make Mutton Chaap Fry, Food, Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..