-
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതാണ് രുചികരമായ മുര്‍ഗ് ബിരിയാണി.
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ ലെഗ് പീസ്: 300 ഗ്രാം
പച്ചമുളക്: അഞ്ച് ഗ്രാം
ഏലക്കായ: ഒരെണ്ണം
കറുവാപ്പട്ട: ഒരെണ്ണം
ജാതിപത്രി: ഒരു ഗ്രാം
ബേ ലീഫ്: ഒരെണ്ണം
ജാതിക്ക: ഒരെണ്ണം
ഗ്രാമ്പൂ: ഒരു ഗ്രാം
ബസ്മതി അരി: ഒരു കിലോഗ്രാം
ഉപ്പ്: അല്പം
പെരുംജീരകം: മൂന്ന് ഗ്രാം
നെയ്യ്: 50 മില്ലിലിറ്റര്‍
ഇഞ്ചി: 20 ഗ്രാം
വെളുത്തുള്ളി: 20 ഗ്രാം
സവാള: 100 ഗ്രാം
ബട്ടര്‍: 50 ഗ്രാം
മിന്റ് ഇലകള്‍: 10 ഗ്രാം
ഗരംമസാല: 10 ഗ്രാം
ചുവന്ന മുളകുപൊടി: 30 ഗ്രാം
തയ്യാറാക്കുന്ന വിധം
ചിക്കന്‍ എല്ലില്ലാത്ത ലെഗ് പീസുകള്‍ കഴുകി വെള്ളം വാര്‍ത്തുകളയുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, ഗരംമസാല എന്നിവ ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി മാറ്റിവെക്കുക.
ബസ്മതി അരി കഴുകി 20 മിനിറ്റ് വാര്‍ത്തുവെക്കുക.
ഇനി അടിഭാഗം കട്ടിയുള്ള ഒരു പാന്‍ എടുക്കുക. ഇതിലേക്ക് എല്ലാ സ്‌പൈസി ചേരുവകളും സവാളയും ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ നന്നായി വഴറ്റുക. ഇതിലേക്ക് മസാല പുരട്ടിവെച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വേവിക്കുക.
ഇനി നേരത്തെ വെള്ളം വാര്‍ത്തുവെച്ച ബസ്മതി അരി ഉപ്പും മിന്റ് ഇലകളും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇത് വെന്തശേഷം ഇതിലേക്ക് നേരത്തെ പാകം ചെയ്തുവെച്ച ചിക്കന്‍ ചേര്‍ക്കുക. ഇനി ഈ പാന്‍ അടച്ചുവെച്ച് നീരാവി പുറത്തുവരുന്നതു വരെ വേവിക്കുക. മുര്‍ഗ് ബിരിയാണി റെഡി. ഇനി ചൂടോടെ വിളമ്പാം.
Content Highlights: How to make Murgh Biryani, Food, Kerala Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..