സ്‌പൈസി മസാലക്കൂട്ട് നിറച്ച നല്ല ഒന്നാന്തരം നോണ്‍വെജിറ്റേറിയന്‍ സ്‌നാക്ക്‌സ് ആണ് ചിക്കന്‍ ഷമി കബാബ്.
ചേരുവകള്‍
പരിപ്പ്: ഒരു കപ്പ്
ഓയില്‍: രണ്ട് ടീസ്പൂണ്‍
ജീരകം: ഒരു ടീസ്പൂണ്‍
ഗ്രാമ്പൂ: എട്ടെണ്ണം
കറുത്ത കുരുമുളക്: എട്ടെണ്ണം
കറുവാപ്പട്ട: രണ്ടെണ്ണം
മല്ലി വിത്ത്: രണ്ട് ടീസ്പൂണ്‍
പെരുംജീരകം: ഒരു ടീസ്പൂണ്‍
ചുവന്ന മുളക് (മുഴവനായി): മൂന്നെണ്ണം
ഇടിച്ച മുളക്: അരടീസ്പൂണ്‍
എല്ലില്ലാത്ത ചിക്കന്‍: 500 ഗ്രാം
ഉപ്പ്: ഒരു ടീസ്പൂണ്‍
വെള്ളം: ഒരു കപ്പ്
ഇഞ്ചി കനംകുറച്ച് അരിഞ്ഞത്: ഒരു ടീസ്പൂണ്‍
പച്ചമുളക്: രണ്ടെണ്ണം
വെളുത്തുള്ളി കനം കുറച്ച് അരിഞ്ഞത്: രണ്ട് ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത: അരക്കപ്പ്
മിന്റ് ഇലകള്‍: അരക്കപ്പ്
മുട്ട: രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
പരിപ്പ് നന്നായി കഴുകിയെടുത്ത് 30 മിനിറ്റ് നേരം വാര്‍ത്ത് വെക്കുക. ഒരു പ്രഷര്‍ കുക്കര്‍ എടുത്ത് വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം, ഗ്രാമ്പൂ, കറുത്ത കുരുമുളക്, കറുവാപ്പട്ട, മല്ലി വിത്തുകള്‍, ഇടിച്ച മുളക്, ചുവന്ന മുളക്,
പെരുംജീരകം എന്നിവ ഇട്ട് ചൂടാക്കുക. രണ്ടു മിനിറ്റ് നേരം ഇവ ഇളക്കുക.
ഇനി ഇതിലേക്ക് വെള്ളം വാര്‍ത്തുവെച്ച പരിപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങളും ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിക്കുക. വെള്ളം നീരാവിയായി ചിക്കന്‍ നന്നായി വേവുന്നതു വരെ ഇങ്ങനെ പാകം ചെയ്യുക. ഇനി ഇത് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇതെല്ലാം ചേര്‍ത്ത് കട്ടിയുള്ള ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില, മിന്റ് ഇലകള്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതിനുശേഷം ഇതിലേക്ക് പച്ചമുട്ട പൊട്ടിച്ചൊഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ഇനി ഇവ നന്നായി കുഴച്ചെടുത്ത് ഇഷ്ടമുള്ള വലുപ്പത്തിലും ആകൃതിയിലും കബാബ് രൂപത്തിലാക്കുക. ഇനി ഓരോന്നും മുട്ടപൊട്ടിച്ചതില്‍ മുക്കിയെടുത്ത് ഫ്രൈ ചെയ്‌തെടുക്കുക. രണ്ട് വശവും ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ മൊരിച്ചെടുക്കണം. ചിക്കന്‍ കബാബ് തയ്യാര്‍. ഇനി ഇത് ചട്‌നിക്കൊപ്പം ചൂടോടെ കഴിക്കാം.
Content Highlights: How To Make Chicken Shami Kebab, Food, Chicken Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..