Photo: Hifna's Cookhouse|YoutubeVideo
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാണ് ഡെസേര്‍ട്ടുകള്‍. മൂന്ന് ചേരുവകൊണ്ട് ഒരു രുചികരമായ ഡെസേര്‍ട്ട് ഒരുക്കിയാലോ. ബ്രിഗേഡെയിരോ ചോക്ലേറ്റ് ടഫ്ളെസ് തയ്യാറാക്കാം
ചേരുവകള്‍
കണ്ടന്‍സ്ഡ് മില്‍ക്ക്- 400 ഗ്രാം
കൊക്കോ പൗഡര്‍- കാല് കപ്പ്
ബട്ടര്‍- ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് എടുക്കുക. അതിലേക്ക് കൊക്കോ പൗഡര്‍ അരിച്ച് ചേര്‍ക്കുക. രണ്ടും ചേരുവയും നന്നായി ഇളക്കി മിക്സ് ചെയ്യുക. ഇനി ചെറുതീയില്‍ വച്ച് ബട്ടര്‍ ചേര്‍ത്ത് ഇളക്കാം. കുറുകുന്നതു വരെ ഇളക്കണം. നന്നായി കുറുകിയാല്‍ തീ ഓഫ് ചെയ്ത് ഈ മിശ്രിതം ഒരു ഗ്ലാസ് കണ്ടെയ്നറിലേക്ക് മാറ്റി ഒരു മണിക്കൂര്‍ റഫ്രിജറേറ്ററില്‍ വച്ച് തണുപ്പിക്കാം. ഇനി പുറത്തെടുത്ത് ഓരോ സ്കൂപ്പ് വീതം ചെറിയ ഉരുളകളാക്കുക. പൗഡര്‍ ഷുഗര്‍, പൊടിച്ച പിസ്ത, കൊക്കോ പൗഡര്‍ എന്നിവ ഓരോ ബൗളിലായി എടുക്കുക. ഈ ചോക്ലേറ്റ് ഉരുളകള്‍ അവയില്‍ മുക്കി എടുക്കാം.
Content Highlights: How to make Brigadeiro Chocolate Truffles Brazilian dessert
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..