ഫോട്ടോ: സുമേഷ് മോഹൻ
സപ്പോട്ട, അഥവാ ചിക്കു ആരോഗ്യകമായ പഴങ്ങളിലൊന്നാണ്. ചിക്കു കൊണ്ട് ഒരു പുഡിങ് ഉണ്ടാക്കി നോക്കിയാലോ?
ചേരുവകള്‍
ചിക്കു പള്‍പ്പ്: ഒരു കപ്പ്
തേന്‍- ഒരുകപ്പ്
പാല്‍-ഒരുകപ്പ്
ക്രീം-രണ്ടുകപ്പ്
പഞ്ചസാര-അരക്കപ്പ്
വാനില എസ്സന്‍സ്-ഒരു ടീസ്പൂണ്‍
ജലാറ്റിന്‍- അരക്കപ്പ്
ചെറി- അലങ്കരിക്കാന്‍
തയ്യാറാക്കുന്ന വിധം
ജലാറ്റിന്‍ അരക്കപ്പ് വെള്ളത്തില്‍ പത്തുമിനിറ്റ് കുതിര്‍ത്ത ശേഷം തിളയ്ക്കുന്ന വെളത്തിനുമുകളില്‍ വച്ചുരുക്കുക. ചിക്കുപള്‍പ്പ് ഒരു ബൗളിലെടുത്ത് നന്നായി അടിച്ചശേഷം അതിലേക്ക് പകുതി ജലാറ്റിന്‍ ചേര്‍ത്ത് വീണ്ടും നന്നായിളക്കുക. ഒരു പാനില്‍ ക്രീം, തേന്‍, പഞ്ചസാര എന്നിവയിട്ട് ഇളക്കി തിളപ്പിക്കുക. ഇറക്കിവച്ച് ബാക്കി ജലാറ്റിന്‍, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. ഒരു ഗ്ലാസ് ട്രേയില്‍ കാല്‍ഭാഗം ചിക്കു ഒഴിച്ച് 20 മിനിറ്റ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം. ശേഷം പുറത്തെടുത്ത് മുകളില്‍ കുറച്ച് ക്രീം മിക്‌സ് ഒഴിച്ച് വീണ്ടും ഫ്രിഡ്ജില്‍ വച്ചു സെറ്റാക്കുക. ഇങ്ങനെ രണ്ടോ മൂന്നോ ലേയര്‍ ആയി സെറ്റ് ചെയ്യുക. ഏറ്റവും മുകളില്‍ ക്രീം വരുന്ന വിധത്തില്‍ വേണം. ഇനി ചെറി വച്ച് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പാം
Content Highlights: honey chikku pudding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..