ഹണി ചിക്കൻ | Grihalakshmi (Photo: Sreejith P. Raj)
മധുരവും നേരിയ പുളിയും ഇടകര്‍ന്ന രുചി. കൂടാതെ, തയ്യാറാക്കാന്‍ വളരെയെളുപ്പം. ഡിന്നറിന് ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ കിടിലന്‍ ഹണി ചിക്കന്‍ റെസിപ്പി പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍(എല്ലില്ലാത്തത്) - 250 ഗ്രാം
- തേന്‍ -2 ടേബിള്‍ സ്പൂണ്‍
- ബട്ടര്‍ -ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
- എണ്ണ -ആവശ്യത്തിന്
- നാരങ്ങാ നീര് -ഒന്നര ടീസ്പൂണ്‍
ചിക്കന്‍ കഷ്ണങ്ങള്‍ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് ചിക്കന്‍ കഷ്ണങ്ങള്‍ നാല്-അഞ്ച് മിനിറ്റ് വറുത്തെടുക്കുക. ഇടത്തരം തീയില്‍ വെച്ച് വേണം ചിക്കന്‍ കഷ്ണങ്ങള്‍ വറുത്തെടുക്കാന്‍. ശേഷം ചിക്കന്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. മറ്റൊരു പാനെടുത്ത് അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ബട്ടറും തേനും ചേര്‍ക്കാം. ബട്ടര്‍ നന്നായി ഉരുകി കഴിയുമ്പോള്‍ തീ ഓഫാക്കി വെക്കാം. ഇതേ പാനിലേക്ക് നാരങ്ങാ നീരും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കാം. ഇതിലേക്ക് നേരത്തെ വറുത്തെടുത്ത ചിക്കന്‍ കഷ്ണങ്ങള്‍ കൂടി ചേര്‍ത്ത് ചെറുതീയില്‍ 10 മിനിറ്റ് വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഹണി ചിക്കന്‍ റെഡി.
Content Highlights: honey chicken recipe for dinner, food, recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..