Representative Image
വീട്ടില്‍ സുലഭമായി കാണുന്ന ചെമ്പരത്തി പൂവിന്റെ ഗുണഗണങ്ങള്‍ പലര്‍ക്കും അറിയില്ല. ചെമ്പരത്തിപൂവിനു ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ചെമ്പരത്തിപൂവ് താളിയാക്കി ഉപയോഗിക്കാം, മുടിക്ക് കറുപ്പ് നിറം കിട്ടാന്‍ വെളിച്ചെണ്ണ കാച്ചി തേക്കാം. രക്തശുദ്ധിക്കും വളരെ പ്രയോജനപ്രദമാണ് ചെമ്പരത്തിപ്പൂവ്. ചെമ്പരത്തിപൂവ് നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ മറ്റൊരു വഴികൂടിയുണ്ട്. ചെമ്പരത്തി കൊണ്ട് ഒരു സുലൈമാനി ഉണ്ടാക്കിയാലോ. വൃത്തിയാക്കുമ്പോള്‍ പൂവിന്റെ ചുവന്ന ഭാഗം മാത്രം എടുക്കുക. പൂവ് നല്ലവെള്ളത്തില്‍ രണ്ടു മൂന്ന് തവണ കഴുകണം.
ചേരുവകള്‍
- ചെമ്പരത്തി പൂവ് - 20 എണ്ണം
- ഏലക്കപൊടി - ഒരു നുള്ള്
- പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര ആവശ്യത്തിന്
- വെള്ളം - 3 ഗ്ലാസ്
- ഗ്രാമ്പു - 2 എണ്ണം
- ചെറുനാരങ്ങ നീര് - 1 സ്പൂണ്‍
വെള്ളം നന്നായി തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്പരത്തി പൂക്കള്‍ ഇട്ടുകൊടുക്കുക. ശേഷം പൂവുകള്‍ ഊറ്റി എടുക്കുക. അപ്പോള്‍ വെള്ളത്തിന്റെ നിറം ചുവപ്പായിട്ടുണ്ടാക്കും. ഇനി തിളച്ച ചുവന്നവെള്ളത്തിലേക്ക് ഏലക്ക പൊടിച്ചതും പഞ്ചസാരയും ഗ്രാമ്പുവും ഇട്ടു കൊടുക്കണം. ചൂടാറിക്കഴിഞ്ഞാല്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് ഗ്ലാസിലാക്കി കുടിക്കാം. ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചാല്‍ രുചിയേറും. ചെമ്പരത്തിപൂവിന്റെ എണ്ണം കൂടിയാല്‍ വെള്ളത്തിന്റെ നിറവും ടേസ്റ്റും കൂടും.
Content Highlights: Hibiscus tea healthy drinks hibiscus sulaimani
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..