Photo: Dinesh
ഗോതമ്പും നിലക്കടലയും ചോളവുമൊക്കെ ചേര്‍ത്ത ഒരു രുചികരമായ വിഭവം തയ്യാറാക്കാം.
ചേരുവകള്‍
ഗോതമ്പ് കഴുകി വേവിച്ചത്- ഒരു കപ്പ്
ലൈം ജ്യൂസ്- ഒരു നാരങ്ങയുടെ പകുതി
പച്ചമുളക് അരിഞ്ഞത്- രണ്ടെണ്ണം
ഉപ്പ്- അല്പം
മധുരമുള്ള ചോളം വേവിച്ചത്- അല്പം
തേങ്ങ ചിരവിയത്- കാല്‍ കപ്പ്
റോസ്റ്റ് ചെയ്ത നിലക്കടല- 12 എണ്ണം
മല്ലിയില അരിഞ്ഞത്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിങ് ബൗള്‍ എടുത്ത് അതിലേക്ക് വേവിച്ച ഗോതമ്പ്, വേവിച്ച ചോളം, നിലക്കടല, പച്ചമുളക്, ലൈം ജ്യൂസ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്ത് ഒന്നുകൂടി യോജിപ്പിക്കുക. തുടര്‍ന്ന് രണ്ടു മണിക്കൂര്‍ തണുപ്പിക്കുക. ഇതിനുശേഷം മല്ലിയില അരിഞ്ഞത് വിതറി അലങ്കരിച്ച് വിളമ്പാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
നിഷ പത്മ
Content Highlights: food for weight loss, healthy diet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..