സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കാൻ നെല്ലിക്കയും ഇഞ്ചിയും വെളുത്തുള്ളിയും


അവയിൽ പ്രധാനപ്പെട്ടതാണ് നെല്ലിക്കയും ഇഞ്ചിയും വെളുത്തുള്ളിയും. അവയുടെ ​ഗുണ​ഗണങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

-

കൊറോണക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി വിദ​ഗ്ധർ പറഞ്ഞിട്ടുണ്ട്. സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങൾ വീട്ടിനുള്ളിൽ തന്നെ ലഭ്യമാണ്. അവയിൽ പ്രധാനപ്പെട്ടതാണ് നെല്ലിക്കയും ഇഞ്ചിയും വെളുത്തുള്ളിയും. അവയുടെ ​ഗുണ​ഗണങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

നെല്ലിക്ക



കഷായം, ലേഹ്യം എന്നീ രൂപത്തിലോ ജ്യൂസായി കുടിക്കുകയോ ചെയ്യാം. ഇതിലെ വിറ്റാമിൻ പ്രതിരോധശക്തി നൽകുന്നു. ത്രിദോഷങ്ങളെ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ നെല്ലിക്കയ്ക്ക് കഴിയും. ജലദോഷം പോലെയുള്ള രോഗങ്ങളെ തടുക്കാൻ ഉത്തമമാണ്.

ഇഞ്ചി

എല്ലാതരം അലർജിയും ഒഴിവാക്കാൻ നല്ലത്. ഇതിൽ അടങ്ങിയിരിക്കുന്ന ജിബറോൾ എന്ന ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസികപിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കാനും ഇഞ്ചി ഗുണംചെയ്യും. ഭക്ഷണത്തിൽ കൂടുതൽ അളവിൽചേർക്കുന്നതും ഇഞ്ചി തിളപ്പിച്ച വെള്ളംകുടിക്കുന്നതും ഗുണമാണ്.

വെളുത്തുള്ളി

‘അലിനെയിസ്’ എന്ന ഘടകമാണ് വെളുത്തുള്ളിക്ക് ഔഷധമൂല്യം നൽകുന്നത്. ഒരേസമയം ബാക്ടീരിയ, വൈറസ് എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി കൂട്ടുന്നു. ദിവസവും വെളുത്തുള്ളി ചവച്ച് കഴിച്ചാൽ ജലദോഷം തടയാം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ജനനി അനുകമ്പ ജ്ഞാനതപസ്വിനി,

ശാന്തിഗിരി ആയുർവേദ ആശുപത്രി,

ഉഴവൂർ, കോട്ടയം

Content Highlights: health benefits of amla garlic ginger


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented