മത്തനില ചേർത്ത് ചുട്ടെടുത്ത ചിക്കൻ | Photo: Delish
ചേരുവകള്‍
ചിക്കന്‍- ഒരുകിലോ
മത്തന്റെ ഇളംഇല- മൂന്നെണ്ണം
ചെറിയ ഉള്ളി- കാല്‍ കപ്പ്
ഇഞ്ചി- ഒന്നര സ്പൂണ്‍ ചെറുതായരിഞ്ഞത്
ചെറുനാരങ്ങാനീര്- രണ്ട് സ്പൂണ്‍
മല്ലിയില- കാല്‍ കപ്പ്
കറിവേപ്പില- രണ്ട് കതിര്‍
മല്ലിപ്പൊടി- രണ്ട് സ്പൂണ്‍
കുരുമുളകുപൊടി- രണ്ട് സ്പൂണ്‍
കറുവാപ്പട്ട, തക്കോലം എന്നിവ വറുത്തുപൊടിച്ചത്- ഒന്നര സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പൊടി- ഒരു സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചിക്കന്‍ മാംസം മാത്രം മാറ്റിയെടുത്ത് ചെറുതായി വരഞ്ഞ് ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി, മല്ലിപ്പൊടി , മഞ്ഞള്‍പ്പൊടി എന്നിവ നന്നായി തിരുമ്മിപ്പിടിച്ച് അരമണിക്കൂര്‍ വച്ച് വറുത്തെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മല്ലിയില എന്നിവ എണ്ണയില്‍ മൂക്കുന്നതുവരെ വഴറ്റിയെടുക്കുക. ഉള്ളി പകുതി മുറിച്ച് വഴറ്റിയാല്‍ മതിയാകും. ഇളംവാഴയില വാട്ടിയെടുത്ത് വെളിച്ചെണ്ണ തടവി ഒരു നിരപ്പ് കറിവേപ്പിലയും അതിനു മുകളില്‍ ചെറുതായരിഞ്ഞ മത്തനിലയും വിതറുക. എണ്ണയില്‍ മൂത്ത ഉള്ളി, വെള്ളുള്ളി, ഇഞ്ചിമിശ്രിതം അരച്ചെടുക്കുക. അരപ്പ് മത്തനിലയ്ക്ക് മുകളില്‍ നിരത്തി വറുത്ത ചിക്കന്‍ ചെറിയ കഷണങ്ങളാക്കി അതിനുമുകളില്‍ നിരത്തുക. വീണ്ടും മല്ലിയില വിതറി അതിനുമുകളില്‍ തക്കോലം, കറുവാപ്പട്ടപ്പൊടി എന്നിവ വിതറി അല്‍പം കൂടി വെളിച്ചെണ്ണ തൂവി വാഴയില മടക്കുക. കനലില്‍ അഥവാ തവയില്‍ 20 മിനിറ്റ് ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക.
Content Highlights: grilled chicken recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..