Photo: Sreejith P. Raj
ചൂടോടെ കഴിക്കാം ഗ്രീന്‍ പെപ്പര്‍ മട്ടണ്‍ ഡ്രൈ ഫ്രൈ
ചേരുവകള്‍
- മട്ടണ്‍- 250 ഗ്രാം കഴുകി വൃത്തിയാക്കി വെള്ളം വാര്‍ത്തു വച്ചത്.
- കുരുമുളക് പൊടി- രണ്ട് ടീ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി - രണ്ട് ടേബിള്‍ പ്രൂണ്‍
- പച്ചമുളക്- മൂന്നെണ്ണം
- ഇഞ്ചി ചെറുതായി അരിഞ്ഞ്- ചെറിയ കഷണം
- തക്കാളി- ഒന്ന് ചെറുതായി അരിഞ്ഞ്
- ചെറിയ ഉള്ളി അരിഞ്ഞത്- ഒരു കപ്പ്
- പച്ചകുരുമുളക് ചതച്ചത്- രണ്ട് ടേബിള്‍ സ്പൂണ്‍
- ഗരംമസാല- കാല്‍ ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- കറിവേപ്പില- രണ്ട് തണ്ട്
- വെള്ളം- കാല്‍ കപ്പ്
മട്ടണ്‍ ആവശ്യത്തിന് ഉപ്പ്, കുരുമുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഒരുടേബിള്‍ സ്പൂണ്‍ ചതച്ച കുരുമുളക് എന്നവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വക്കുക. ശേഷം ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിനെ കുക്കറിലാക്കി ഹൈഫ്‌ളേമില്‍ തിളവരുന്നതു വരെ വയ്ക്കുക. ഇനി ഇതിനെ അടച്ച് മീഡിയം ഫ്‌ളേമില്‍ നാല് വിസില്‍ വരുന്നതു വരെ വേവിക്കാം. ഇനി ഒരു ചീനച്ചട്ടി ചൂടാക്കി അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. ഇത് ചൂടാകുമ്പോള്‍ കുക്കറിലെ മട്ടണ്‍കൂട്ട് ഒഴിച്ച് ചെറു തീയില്‍ വെള്ളം വറ്റുന്നതുവരെ ഇളക്കുക. ഇതിലേയ്ക്ക് പച്ചക്കുരുമുളക് ചതച്ചത് ഒരു ടേബിള്‍ സ്പൂണും കാല്‍ ടീസ്പൂണ്‍ ഗരംമസാലയും കറിവേപ്പിലയും ഇട്ട് ഇളക്കുക. നന്നായി ഡ്രൈ ആകുന്നതുവരെ ഇത് തുടരണം.
ഗൃഹലക്ഷ്മി വായനക്കാരുടെ റസിപ്പികള്‍
Content highlights: Green pepper mutton Dry fry Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..