പോഷകങ്ങളുടെ കലവറ; ഡിന്നറിന് രുചിയേറും ഗ്രീന്‍ കോറിയാന്‍ഡര്‍ റൈസ് തയ്യാറാക്കാം


ഫൈബര്‍, ധാതുക്കള്‍, വിറ്റാമിനുകളായ ബി6 നിയാസിന്‍ എന്നിവയും ഈ സ്‌പെഷ്യല്‍ റൈസ് വിഭവത്തില്‍ അടങ്ങിയിരിക്കുന്നു. 

ഗ്രീൻ കോറിയാൻഡർ റൈസ് (Photo: N.M.Pradeep)

ഇന്നത്തെ ഡിന്നര്‍ സ്വല്‍പം വ്യത്യസ്തമാക്കാം. പോഷകങ്ങളാലും ധാതുക്കളാലും നിറഞ്ഞ, സ്വാദേറിയ ഗ്രീന്‍ കോറിയാന്‍ഡര്‍ റൈസ് തയ്യാറാക്കാം. ഫൈബര്‍, ധാതുക്കള്‍, വിറ്റാമിനുകളായ ബി6 നിയാസിന്‍ എന്നിവയും ഈ സ്‌പെഷ്യല്‍ റൈസ് വിഭവത്തില്‍ അടങ്ങിയിരിക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍



  • അരി(ബ്രൗണ്‍ റൈസ് എങ്കില്‍ നല്ലത്) -ഒരു കപ്പ്
  • പച്ചനിറമുള്ള കാപ്‌സിക്കം വലുത് -ഒന്ന്
  • സവാള -ഒന്ന്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
  • തൈര് -30 മില്ലിലിറ്റര്‍
  • മല്ലിയില, പുതിന, പച്ചമുളക് അരച്ചെടുത്ത പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
  • ഗരംമസാല -ഒരു ടീസ്പൂണ്‍
  • ജീരകം -അര ടീസ്പൂണ്‍
  • ബേ ലീവ്‌സ് -2 എണ്ണം
  • മല്ലിപ്പൊടി -അര ടീസ്പൂണ്‍
  • ഒലീവ് ഓയില്‍ -ഒരു ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ഒരു നോണ്‍ സ്റ്റിക്ക് പാത്രമെടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ ജീരകം ചേര്‍ക്കാം. ജീരകം പൊട്ടിക്കഴിഞ്ഞ് ബേ ലീവ്‌സ് ചേര്‍ക്കാം. ഇത് പതിയെ ഇളക്കിക്കൊടുക്കാം. ഇതിലേക്ക് നേരത്തെ ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് നന്നായി വഴറ്റാം. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില-പുതിനയില പേസ്റ്റ്, തൈര് എന്നിവ ചേര്‍ത്ത് ഇളക്കി വേവിക്കാം. ഈ മസാല നന്നായി വെന്ത് വരുമ്പോള്‍ നല്ല മണം ലഭിക്കും. ഇതിലേക്ക് ഗരം മസാലയും മല്ലിപ്പൊടിയും ചേര്‍ക്കാം. അഞ്ച്-ആറ് മിനിറ്റുവരെ ഇത് വേവിച്ചെടുക്കണം. ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത കാപ്‌സിക്കം കൂടി മസാലയിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. ഇതിലേക്ക് കഴുകിയെടുത്ത് വെച്ചിരിക്കുന്ന അരിയും ഒന്നരഗ്ലാസ് വെള്ളവും ചേര്‍ത്ത് കൊടുക്കാം. ശേഷം പാത്രം നന്നായി അടച്ച് വെച്ച് 15 മിനിറ്റ് നേരമോ ചോറ് പാകത്തിന് വെന്തുവരുന്നത് വരെയോ വേവിച്ചെടുക്കാം. ചൂടോടെ വിളമ്പാം.


Content Highlights: green coriander rice recipe, healthy recipe, dinner recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented