-
ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുകയാണ്. എത്രയോ കാലങ്ങള്‍ക്ക് ശേഷമാകാം മനുഷ്യന് രോഗത്തെ പേടിച്ച് വീടിനുള്ളി അടച്ചിരിക്കുന്നത്. നല്ല ഭക്ഷണം കഴിക്കണമെന്നും, വൃത്തിയായി ഇരിക്കണമെന്നും ഒക്കെ തിരക്കേറിയ ജീവിതത്തിനിടെ വീണ്ടും ആലോചിക്കാന്‍ കിട്ടിയ സമയമാണ് ഇത്. ലോക്ഡൗണ്‍ കാലത്ത് ബാലന്‍സ്ഡ് ഡയറ്റ് പ്ലാന്‍ ചെയ്താല്‍ ഭാരം കുറയ്ക്കാനും ഈ സമയം ധാരാളം മതി. എങ്കില്‍ ഏറെ ഔഷധ ഗുണങ്ങളുള്ള ജിഞ്ചര്‍ ഗാര്‍ലിക് ടീ ശീലമാക്കാം.
തയ്യാറാക്കുന്ന വിധം
ഒരു കപ്പില്‍ നല്ല ചൂടു വെള്ളം എടുക്കുക. നന്നായി കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ ഒരു കഷണം ഇഞ്ചി ഇതില്‍ ഇടാം. ഇനി ഒരു ടീസ്പൂണ്‍ ചതച്ച വെളുത്തുള്ളിയും ഇതില്‍ ചേര്‍ക്കാം. ഇതിലേക്ക് അര ടീസ്പൂണ്‍ കുരുമുളകും ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്ക്കാം. ചേരുവകള്‍ വെള്ളത്തില്‍ ലയിക്കാന്‍ വേണ്ടിയാണ്. തണുത്ത് കഴിയുമ്പോള്‍ അരിച്ചെടുത്ത് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് കുടിക്കാം.
ഗുണങ്ങള്‍
1. പനി, തലവേദന, ആര്‍ത്തവ സംബന്ധമായ വേദനകള്‍ എന്നിവയ്ക്ക് ആശ്വാസം നല്കാന് നല്ലൊരു പാനീയമാണ് ഇത്.
2. ഇഞ്ചിയിലടങ്ങിയ സള്‍ഫര്‍ അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തിന് കരുത്ത് നല്‍കും. പനിക്കും ചുമയ്ക്കും ആശ്വാസം നല്‍കാനും ഇഞ്ചി സഹായിക്കും.
3. ഇഞ്ചി ദഹനത്തിന് സഹായിക്കും. ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്.
4. വെളുത്തുള്ളിയും ധഹനത്തിന് സഹായിക്കുന്ന ഭക്ഷണസാധനമാണ്. മാത്രമല്ല ഭക്ഷണത്തിലെ ടോക്സിക് പദാര്‍ത്ഥങ്ങളെ ഇല്ലാതാക്കാനും വെളുത്തുള്ളി സഹായിക്കും. ഒരു നല്ല ഫാറ്റ് ബേണിങ് ഏജന്റുകൂടിയാണ് വെളുത്തുള്ളി.
Content Highlights: Ginger-Garlic Tea For Immunity And Weight Loss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..