-
വെജ് കുറുമ അല്പം വ്യത്യസ്തമായി പരീക്ഷിച്ചാലോ ?
ചേരുവകള്‍
- ഉരുളക്കിഴങ്ങ്- ചതുരത്തില്‍ അരിഞ്ഞത് ഒരു കപ്പ്
- സവാള- ഒന്ന്
- കാരറ്റ്- രണ്ട്
- പച്ചമുളക്- രണ്ട്
- ഇഞ്ചി, വെളുത്തുള്ളി- നുറുക്കിയത് ആവശ്യത്തിന്
- തക്കാളി- ചെറുത്
- മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- മുളക്‌പൊടി- മൂന്ന് ടേബിള്‍ സ്പൂണ്‍
- ഗരംമസാല- അര ടീസ്പൂണ്‍
- ഫ്രഷ് ക്രീം- കാല്‍ കപ്പ്
- ബട്ടര്‍- ഒരു ടീസ്പൂണ്‍
- എണ്ണ- ഒരു ടീസ്പൂണ്‍
- ജീരകം, വറ്റല്‍മുളക്- അല്‍പം
- കസൂരിമേത്തി, മല്ലിയില- ആവശ്യത്തിന്
ചതുരത്തില്‍ അരിഞ്ഞ ഉരുളക്കിഴങ്ങ്, സവാള, കാരറ്റ്, ഇവ വഴറ്റുക. ഇതില്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നുറുക്കിയതും ചെറിയ തക്കാളി മുറിച്ചതും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതില്‍ മല്ലിപ്പൊടിയും പിരിയന്‍ മുളകുപൊടിയും ഗരംമസാലയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതില്‍ രണ്ടു നുള്ള് കസൂരിമേത്തി തിരുമ്മിയതും കുറച്ചു നുറുക്കിയ മല്ലിയിലയും ചേര്‍ക്കുക. നന്നായി തിളച്ചു വരുമ്പോള്‍ ഫ്രഷ് ക്രീം ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കുക. ഒരു പാനില്‍ ബട്ടറും എണ്ണയും ചേര്‍ത്ത് കടുക്, വറ്റല്‍മുളക്,ഒരു നുള്ള് ജീരകം, കറിവേപ്പില ഇവ താളിച്ചു ചേര്‍ക്കുക.
ഗൃഹലക്ഷ്മി വായനക്കാരുടെ റെസിപ്പി
Content Highlights: Fusion veg kurma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..