ഉച്ചയൂണ് കുശാലാക്കാന്‍ വറുത്തരച്ച മീന്‍കറിയും കുമ്പളങ്ങാ പച്ചടിയും


അഫ്‌സാന ബായി

വറുത്തരച്ച മീൻകറിയും കുമ്പളങ്ങ പച്ചടിയും

ഉച്ചയൂണിനൊപ്പം മീന്‍കറി കൂട്ടി കഴിക്കുന്നതാണ് മലയാളിയുടെ ശീലം. തേങ്ങ വറുത്തരച്ച മീന്‍ കറിയാകുമ്പോള്‍ സ്വാദ് ഇരട്ടിക്കും. ഒപ്പം കുമ്പള കൊണ്ടൊരു പച്ചടി കൂടി ആയാല്ലോ. ഉച്ചയൂണ് കുശാലായി.

വറുത്തരച്ച മീന്‍കറി

വറുത്തരച്ച മീന്‍കറി

ആവശ്യമുള്ള സാധനങ്ങള്‍

  • മീന്‍ - 1/2 കിലോ
  • തേങ്ങ ചിരകിയത് - ഒരു മുറി
  • കുടംപുളി - 2 കഷ്ണം
  • ചുവന്നുള്ളി - 10
  • ഇഞ്ചി - 1 ചെറിയ കഷ്ണം
  • വെളുത്തുള്ളി - 5 അല്ലി
  • പച്ചമുളക് - 2
  • തക്കാളി - 1
  • മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
  • മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി - 3/4 ടീസ്പൂണ്‍
  • ഉലുവ - 1 ടീസ്പൂണ്‍
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ്
  • വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം

കുടംപുളി അല്‍പം വെള്ളത്തില്‍ ഇട്ട് വെക്കുക. ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച ശേഷം തേങ്ങ ചിരകിയത്, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ചുവക്കെ വറുക്കുക. നന്നായി മൂത്തു വരുമ്പോള്‍ മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്ന വരെ മൂപ്പിക്കുക. അല്‍പം തണുത്ത ശേഷം വറുത്ത തേങ്ങാക്കൂട്ട് വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക. ചട്ടി ചൂടാക്കി എണ്ണയൊഴിച്ചു ഉലുവ മൂപ്പിക്കുക. അതിലേക്ക് അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. മൂത്തു വരുമ്പോള്‍ അരച്ച മസാലയും ആവശ്യത്തിന് വെള്ളവും, കുടംപുളിയും ചേര്‍ത്ത് കൊടുക്കുക. തിളച്ചു തുടങ്ങുമ്പോള്‍ മുറിച്ച തക്കാളി, കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക. വെന്ത് ചാറു കുറുകി വരുമ്പോള്‍ മേലെ കറിവേപ്പില തൂകി അടുപ്പില്‍ നിന്നും മാറ്റാം.

കുമ്പളങ്ങ പച്ചടി

കുമ്പളങ്ങ പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍

  • കുമ്പളങ്ങ - കാല്‍ കിലോ
  • തേങ്ങ ചിരകിയത് - 1/2 കപ്പ്
  • തൈര് - 3/4 കപ്പ്
  • ചുവന്നുള്ളി - 3 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • ഇഞ്ചി - 1 ചെറിയ കഷണം
  • വറ്റല്‍മുളക് - 2 എണ്ണം
  • കറിവേപ്പില - 1 തണ്ട്
  • കടുക് - 2 ടീസ്പൂണ്‍
  • ജീരകം - 1 ടീസ്പൂണ്‍
  • ഉപ്പ്
  • വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം

കുമ്പളങ്ങ വളരെ ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, 1 കപ്പ് വെള്ളം പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കുക. തേങ്ങ, ജീരകം, കടുക്, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. കുമ്പളങ്ങ വെന്തു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും മാറ്റി ചൂട് മാറും മുന്‍പ് തന്നെ അതിലേക്ക് അരച്ച തേങ്ങാക്കൂട്ട്, തൈര് ചേര്‍ത്ത് യോജിപ്പിക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു, ചുവന്നുള്ളി അരിഞ്ഞത്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ചു കറിയില്‍ ചേര്‍ക്കുക.

Content Highlights: lunch box, recipe, fish curry and wax gourd pachadi, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


jaleel

2 min

പ്രതിഷേധ സാധ്യത: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍ തിരിച്ചെത്തി; വിമര്‍ശനവുമായി ഗവര്‍ണർ

Aug 14, 2022

Most Commented