ഫിഷ് ചോപ്സ് (Photo: Dinesh)
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്സ് വിഭവമാണ് ഫിഷ് ചോപ്സ്. ഏറെ രുചികരമായ ഈ വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- ഫിഷ് ഫില്ലെറ്റ് - 250 ഗ്രാം
- ഉരുളക്കിഴങ്ങ് - ഒരെണ്ണം
- ഗരംമസാല - ഒരു ടീസ്പൂണ്‍
- മുട്ട - ഒരെണ്ണം
- സവാള നുറുക്കിയത് - ഒരു കപ്പ്
- ബ്രഡ് പൊടി - ഒരു കപ്പ്
- പച്ചമുളക് - രണ്ടെണ്ണം
- മുളകുപൊടി - ഒരു ടീസ്പൂണ്‍
- മല്ലിപ്പൊടി - ഒരു ടേബിള്‍സ്പൂണ്‍
- ഉപ്പ് - ഒരു ടീസ്പൂണ്‍
- എണ്ണ - ആവശ്യത്തിന്
ഫിഷ് ഫില്ലെറ്റില് ഉപ്പും കുരുമുളക്പൊടിയും നാരങ്ങാനീരും പുരട്ടുക. ഇനി പാനില്‍ എണ്ണയൊഴിച്ച് ഫിഷ്ഫില്ലെറ്റ് പാകംചെയ്യുക. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നുറുക്കി പുഴുങ്ങണം. ഇത് ഉടച്ചെടുത്തോളൂ. ഒരു വലിയ ബൗളില്‍ മീനും ഉരുളക്കിഴങ്ങും നുറുക്കിയ സവാളയും പച്ചമുളകും ഗരംമാസാലയും ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും മുട്ടയും ചേര്‍ത്ത് ഇളക്കിക്കോളൂ. ഇത് കുഴച്ച് പാറ്റീസ് ഉണ്ടാക്കി ബ്രഡ്പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..