ഫിഷ് ബിരിയാണി | Grihalakshmi (Photo: Sreejith P. Raj)
ചിക്കന്‍-മട്ടണ്‍ ബിരിയാണി മാത്രമല്ല ടേസ്റ്റിയാണ് ഫിഷ് ബിരിയാണിയും. കുടുംബാംഗങ്ങള്‍ മാത്രമുള്ള ചെറിയ ആഘോഷങ്ങള്‍ക്കൊക്കെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല്‍ വിഭവമാണ് ഫിഷ് ബിരിയാണി. ഇഷ്ടത്തിനനുസരിച്ച് ഏത് മീന്‍ ഉപയോഗിച്ചും ഫിഷ് ബിരിയാണി തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- നെയ്മീന് കഷ്ണങ്ങളാക്കിയത് - 250 ഗ്രാം
- കയ്മ അരി - ഒരു കപ്പ്
- കറുവാപ്പട്ട - ഒരെണ്ണം
- പച്ച ഏലയ്ക്കായ - മൂന്നെണ്ണം
- ബേ ലീഫ് - ഒരെണ്ണം
- ഇഞ്ചി പേസ്റ്റ് - ഒരു ടീസ്പൂണ്‍
- തേങ്ങ - അരക്കപ്പ്
- കശുവണ്ടി - അരക്കപ്പ്
- നെയ്യ് - കാല്‍കപ്പ്
- വെളുത്തുള്ളി - അഞ്ചെണ്ണം
- ഉണങ്ങിയ ഏലക്കായ - ഒരെണ്ണം
- പച്ചമുളക് - ഒരെണ്ണം
- വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
- ഗരംമസാലപ്പൊടി - ഒരു ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
കയ്മ അരി നന്നായി കഴുകി ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് വേവിക്കുക. വേവ് കൂടിപ്പോവരുത്.
ഇനി മീന്‍ എടുക്കുക. ഇവ ആവശ്യമായ വലുപ്പത്തിലും കനത്തിലും മുറിച്ചെടുത്ത് മാറ്റിവെക്കുക. അല്പം വലുപ്പമുള്ള കഷ്ണങ്ങളാക്കുന്നതാണ് നല്ലത്.
ഇനി അടി കനവും വലുപ്പവുമുള്ള ഒരു പാന്‍ എടുക്കുക. ഇതിലേക്ക് നെയ്യ് ചേര്‍ക്കുക. ഇത് ചൂടാക്കി അതിലേക്ക് പച്ച ഏലക്കായും ബേ ലീഫും പച്ചമുളകും വെളുത്തുള്ളിയും കറുവാപ്പട്ടയും കശുവണ്ടിയും ചേര്‍ക്കുക. ഇവ നന്നായി വഴറ്റുക.
രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് കൂടി വഴറ്റുക. കുറഞ്ഞ തീയില്‍ വഴറ്റിയാല്‍ മതി. സുഗന്ധം വരുന്നതു വരെ വഴറ്റണം. ഇനി ഇതിലേക്ക് മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മീനിന്റെ ഇരുവശങ്ങളും ബ്രൗണ്‍ നിറമാകുന്നതു വരെ വേവിക്കണം.
ഇനി ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചോറ് ചേര്‍ക്കുക. ഒപ്പം തേങ്ങ ചിരവിയതും കൂടി ചേര്‍ത്ത് ചോറ് ഉടയാതെ ഇളക്കുക. ഇനി ഇതിലേക്ക് ഗരം മസാല ചേര്‍ക്കുക. ഇതിന് മുകളില്‍ അല്പം വെള്ളം തളിക്കുക. പാത്രം മൂടി വെച്ച് കുറഞ്ഞ തീയില്‍ പത്ത് മിനിറ്റ് പാകം ചെയ്യുക. ഫിഷ് ബിരിയാണി റെഡി. ഇനി ചൂടോടെ വിളമ്പാം.
Content Highlights: fish biriyani recipe, fish biriyani for lunch, food, recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..