ഷീർ ഖുർമ (Photo: Madhuraj)
ഈദിനോട് അനുബന്ധിച്ച് തയ്യാര്‍ ചെയ്തെടുക്കുന്ന പുഡ്ഡിങ് ആണ് ഷീര്‍ ഖുര്‍മ. ഷീര്‍ എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥം പാല് എന്നാണ്. ഖുര്‍മ എന്നാല്‍ ഈന്തപ്പഴമെന്നും. പരമ്പരാഗത ഈദ് വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
പാല് - അരലിറ്റര്‍
സേമിയ - 50 ഗ്രാം
പഞ്ചസാര - കാല്‍കപ്പ്
ഈന്തപ്പഴം(ചെറുതായി അരിഞ്ഞെടുത്തത്) - 2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി - കാല്‍കപ്പ്
ബദാം(ചെറിയ കഷ്ണങ്ങളാക്കിയത്) - കാല്‍കപ്പ്
പിസ്ത - കാല്‍കപ്പ്
നെയ്യ് - കാല്‍കപ്പ്
കുങ്കുമപ്പൂവ് - അരടീസ്പൂണ്‍
ഏലക്കാപൊടി - അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ എടുത്ത് അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കാം. നെയ്യ് നന്നായി ചൂടായി കഴിയുമ്പോള്‍ ബദാം, ഉണക്കമുന്തിരി, പിസ്ത എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
മറ്റൊരു പാന്‍ എടുത്ത് നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സേമിയ ചേര്‍ത്ത് വറുത്തെടുക്കുക.
മറ്റൊരു വലിയ പാന്‍ എടുത്ത് പാല് ഒഴിച്ച് ചെറുതീയില്‍ തിളപ്പിക്കുക. പാല് ചെറുതായി കുറുകിവരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് കൊടുക്കുക. വീണ്ടും ചെറുതീയില്‍ വെച്ച് തിളപ്പിക്കുക. ഇതിലേക്ക് നേരത്തെ വറുത്തുവെച്ച വെര്‍മിസെല്ലി, നെയ്യില്‍ വറുത്തുവെച്ച ബദാം കൂട്ട്, ഈന്തപ്പഴം, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്ത് കൊടുക്കുക. ചെറുതീയില്‍ ഇവ നന്നായി ഇളക്കിച്ചേര്‍ക്കുക. ശേഷം ഏലക്ക പൊടിച്ചുവെച്ചതുകൂടി ചേര്‍ത്ത് നന്നായി ഇളക്കുക. തണുപ്പിച്ച് കഴിക്കാം. മുകളില്‍ ഈന്തപ്പഴം വെച്ച് അലങ്കരിക്കാം.
Content Highlights: ramadan special food, eid pudding, sheer khurma, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..