ചില്ലി ചിക്കൻ (Photo: Arun Krishnankutty)
പെരുന്നാളിന് ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നാണ് ഫ്രൈഡ് റൈസ്. ഇതിനൊപ്പം കഴിക്കാന്‍ ഇത്തവണ വ്യത്യസ്തമായ ചില്ലി ചിക്കന്‍ പരീക്ഷിച്ചാലോ. രുചിയേറിയ ആന്ധ്രാ സ്റ്റൈല്‍ ചില്ലി ചിക്കന്‍ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കന്‍-300 ഗ്രാം
- തൈര്- രണ്ട് ടേബിള്‍സ്പൂണ്‍
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
- പച്ചമുളക് പേസ്റ്റ്- ഒരു ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍ അരച്ചത്- കാല് ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- മസാലക്കൂട്ടിന്
- മല്ലിയില- അരക്കപ്പ്
- ജീരകം- കാല് ടീസ്പൂണ്‍
- സവാള- ഒരെണ്ണം
- നെയ്യ്- ഒരു ടേബിള്‍സ്പൂണ്‍
- പച്ചമുളക്- മൂന്നെണ്ണം
- കറിവേപ്പില- നാല് തണ്ട്
ചിക്കനില്‍ തൈരും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും പച്ചമുളക് പേസ്റ്റും ഉപ്പും തേച്ചുപിടിപ്പിക്കുക. മല്ലിയില, കറിവേപ്പില, ജീരകം എന്നിവ അരയ്ക്കുക. പാനില്‍ നെയ്യൊഴിച്ച് ചൂടാക്കി കറിവേപ്പില സവാള പച്ചമുളക് എന്നിവ വഴറ്റിക്കോളൂ. ഇതിലേക്ക് നേരത്തെ അരച്ചുവച്ച മല്ലിയിലക്കൂട്ട് ചേര്‍ക്കണം. ചിക്കന്‍ ഇതിലിട്ട് വറുത്തെടുക്കുക.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..