പ്രതീകാത്മകചിത്രം | Photo: Gettyimages.in
മോമോസ് കഴിക്കാൻ ഇനി പുറത്തു പോകേണ്ട. അൽപമൊന്നു ശ്രമിച്ചാൽ വീട്ടിലും തയ്യാറാക്കാം. മുട്ട നിറച്ച് മോമോസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
മൈദ- ഒരുകപ്പ്
എണ്ണ- ആവശ്യത്തിന്
മുട്ട- മൂന്നണ്ണം
ഉപ്പ്- ആവശ്യത്തിന്
വെള്ളം കുഴയ്ക്കാൻ
സവാള- രണ്ടെണ്ണം
പച്ചമുളക്- രണ്ടെണ്ണം
വെളുത്തുള്ളി- പത്ത് അല്ലി
ഇഞ്ചി- ഒരിഞ്ച്
മല്ലിയില- ഒരു തണ്ട്
കുരുമുളക്- ഒരു ടീസ്പൂൺ
ഗരംമസാല- അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മൈദ ആവശ്യത്തിന് വെള്ളവും എണ്ണയും ഉപ്പും ചേർത്ത് കുഴച്ചുവെക്കുക. ഇരുപതു മിനിറ്റ് മൂടിവെക്കാം. ഈ സമയം ഫില്ലിങ് തയ്യാറാക്കാം. എണ്ണയൊഴിച്ച് സവാളയും പച്ചമുളകും അരിഞ്ഞുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇനി ഇതിലേക്ക് സവാള ചേർത്ത് വഴറ്റാം. ശേഷം മുട്ട പൊട്ടിച്ച് ചിക്കിയെടുക്കുക. ഇതിലേക്ക് ഗരംമസാലയും കുരുമുളകുപൊടിയും ചേർത്തിളക്കുക. മല്ലിയില ചേർത്ത് വാങ്ങിവെക്കാം. ഇനി മൈദ ചെറിയ വട്ടത്തിൽ പരത്തിയെടുത്ത് ഫില്ലിങ് നിറച്ച് അരികുകൾ മടക്കി യോജിപ്പിക്കുക. ശേഷം ഓരോന്നായി ഇപ്രകാരം ചെയ്തെടുത്ത് പതിനഞ്ചു മിനിറ്റോളം ആവിയിൽ പുഴുങ്ങിയെടുക്കുക. സോസ് ഉപയോഗിച്ച് കഴിക്കാം.
Content Highlights: egg momos recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..