ഉച്ചയൂണിനൊപ്പം ഒരു സ്‌പെഷ്യല്‍ വിഭവം; മുട്ട അവിയല്‍ തയ്യാറാക്കാം


വീണ അഖിൽ

ഉച്ചയൂണിന് മുട്ടകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. 

ഫോട്ടോ: ശ്രീജിത്ത് പി.രാജ്

എളുപ്പത്തിലുണ്ടാക്കാവുന്ന നോണ്‍വെജ് വിഭവങ്ങളിലേറെയും മുട്ടകൊണ്ടുള്ളതായിരിക്കും. സ്ഥിരംശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഒരു മുട്ട അവിയല്‍ പരീക്ഷിച്ചു നോക്കിയാലോ ? ഉച്ചയൂണിന് മുട്ടകൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണ് താഴെ നല്‍കിയിരിക്കുന്നത്.

  • മുട്ട പുഴുങ്ങിയത് - അഞ്ച് എണ്ണം
  • ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ - ഒന്ന് വീതം
  • മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്
  • തേങ്ങ ചിരവിയത് - അരക്കപ്പ്
  • ജീരകം - ഒരു ടീസ്പൂണ്‍
  • വെളുത്തുള്ളിയല്ലി - മൂന്ന്
  • പച്ചമുളക് - നാല്
  • കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ എന്നിവ ഉപ്പും മഞ്ഞള്‍പൊടിയും അല്‍പം വെള്ളവും തളിച്ച് അടച്ചുവെച്ച് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരച്ചത് ചേര്‍ക്കുക. പത്ത് മിനിട്ട് കഴിയുമ്പോള്‍ നാലായി മുറിച്ച മുട്ട ചേര്‍ത്തിളക്കണം. ശേഷം കറിവേപ്പില ചേര്‍ത്ത് പച്ചവെളിച്ചെണ്ണ ഒഴിക്കാം.

Content Highlights: food recipe, egg aviyal recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented