ഉള്ളിത്തീയൽ
ഉച്ചയ്ക്ക് നല്ല ചൂട് ചോറിനൊപ്പം തേങ്ങാ വറുത്തറച്ച ഉള്ളത്തീയല് ആയാലോ. ഏറെ രുചികരമായ ഈ കറി എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- ചെറിയുള്ളി- 500 ഗ്രാം
- കടുക്- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
- തേങ്ങ ചിരകിയത്- ഒരു കപ്പ്
- പെരുംജീരകം- അരടീസ്പൂണ്‍
- കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍
- വറ്റല്‍മുളക്- ആറെണ്ണം
- മുരിങ്ങക്കോല്- മൂന്നെണ്ണം
- ജീരകം- അരടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- ശര്‍ക്കര- രണ്ട് ടേബിള്‍സ്പൂണ്‍
- പുളിപിഴിഞ്ഞത്- അരക്കപ്പ്
പാന്‍ചൂടാക്കി വറ്റല്‍മുളകും മല്ലിയും കുരുമുളകും കടുകും പെരുംജീരകവും വറുത്തെടുക്കുക. മറ്റൊരു പാനില്‍ തേങ്ങ വറുത്ത് നേരത്തെ ചൂടാക്കിയ കൂട്ട് ചേര്‍ത്ത് അരയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജീരകവും കറിവേപ്പിലയും മഞ്ഞള്‍പ്പൊടിയും ഇടണം. ഇതിലേക്ക് നുറുക്കിയ ഉള്ളി, മുരിങ്ങക്കോല്, പുളിവെള്ളം എന്നിവ ചേര്‍ത്തോളൂ. ഇത് ഇളംതീയില്‍ 15 മിനിറ്റ് ചൂടാക്കുക. ഒടുവില്‍ ശര്‍ക്കരയും അരപ്പും ചേര്‍ത്ത് അഞ്ച് മിനിറ്റ് കൂടി ചൂടാക്കി അടുപ്പില്‍ നിന്ന് ഇറക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..