-
കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പല കമ്പനികളും വര്‍ക്ക് ഫ്രം ഹോം തുടരുകയാണ്. അതിനാല്‍ തന്നെ വലിയ തോതില്‍ പാചകം ചെയ്യാന്‍ പലര്‍ക്കും സാധിക്കണമെന്നില്ല. ഒറ്റയ്ക്ക് വര്‍ക്ക് ഫ്രം ഹോമില്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം പരിചയപ്പെടാം. വെള്ളക്കടലയും മുട്ടയുമൊക്കെ ചേര്‍ത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ എടുത്ത് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി, കുരുമുളക്, മുളക്, സ്പ്രിങ് ഒനിയന്‍ എന്നിവ ചേര്‍ക്കുക. ഇനി അഞ്ചുമിനിറ്റ് നേരം മീഡിയം ചൂടില്‍ ഫ്രൈ ചെയ്യുക. ഇതിലേക്ക് അല്പം വെള്ളമൊഴിച്ച് തിളപ്പിക്കുക. തുടര്‍ന്ന് ഇതിലേക്ക് ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, തക്കാളി, മല്ലി, വെവിച്ച വെള്ളക്കടല എന്നിവയിട്ട് രണ്ട് മിനിറ്റ് നേരം പാകം ചെയ്യുക. വെള്ളം വറ്റിപ്പോകാതെ നോക്കണം. ഇനി പതുക്കെ തീ കുറയ്ക്കാം. ഇനി രണ്ട് മുട്ട എടുത്ത് പൊട്ടിച്ച് ഇതിലേക്കൊഴിച്ച് പൊരിക്കുക. തുടര്‍ന്ന് രണ്ടു മിനിറ്റ് കൂടി വേവിക്കാം. ഇതിന് മുകളില്‍ മല്ലിയില വിതറി ചൂടോടെ വിളമ്പാം.
Content Highlights: Easy recipe you can make while working from home, Food, Kerala Recipe
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..