പ്രതീകാത്മക ചിത്രം | Photo: Freepik.com
വിരുന്നുകാരൊക്കെ വന്നാല്‍, അല്ലെങ്കില്‍ എന്തെങ്കിലും ആഘോഷ ദിവസങ്ങള്‍ വന്നാല്‍ ബാക്കി വരുന്ന ഭക്ഷണ സാധനങ്ങള്‍ എന്തു ചെയ്യും എന്നത് തലവേദനയാണ്. ഇങ്ങനെ ബാക്കി വരുന്ന ചോറ് കൊണ്ട് രുചികരമായ മറ്റൊരു വിഭവം ഒരുക്കിയാലോ.. ബാക്കി വന്ന ചോറുകൊണ്ട് മസാല ചോര്‍ ഉണ്ടാക്കാം.
ചേരുവകള്‍
- ചോറ്- രണ്ട് കപ്പ്
- ഉരുളക്കിഴങ്ങ്, ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
- കാരറ്റ്, ഗ്രീന്‍പീസ്, ബീന്‍സ്( ആവശ്യമെങ്കില്‍)- അര കപ്പ്
- നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
- പച്ച ഏലയ്ക്ക- രണ്ട്
- ഗ്രാമ്പു- മൂന്ന്
- കറുവപട്ട- ഒന്ന്
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
- മുളക്‌പൊടി- അര ടീസ്പൂണ്‍
- കായം- അര ടീസ്പൂണ്‍
- ജീരകം- അര ടീസ്പൂണ്‍
- ഗരം മസാല- അര ടീസ്പൂണ്‍
- നാരങ്ങാനീര്- പാകത്തിന്
- ഉപ്പ്- പാകത്തിന്
ഒരു പാനില്‍ നെയ്യ്, കായം, ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പൂ, ജീരകം എന്നിവയിട്ട് ചൂടാക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ആവശ്യമെങ്കില്‍ മറ്റ് പച്ചക്കറികള്‍ എന്നിവ ചേര്‍ക്കുക. ഇവ ഫ്രൈയായി വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നവകൂടി ചേര്‍ത്ത് സോഫ്റ്റാകുന്നതുവരെ ഇളക്കുക. ഇനി ഗരം മസാലയും മുളക്‌പൊടിയും ചേര്‍ത്ത് ഇളക്കാം. മസാല വെന്തു തുടങ്ങിയാല്‍ വേവിച്ചു വച്ച ചോറ് ഇതില്‍ മിക്‌സ് ചെയ്ത് 10 മിനിറ്റ് അടച്ച് ചെറുതീയില്‍ വേവിക്കാം. ഇനി തീയണച്ച് നാരങ്ങാ നീര് ചേര്‍ത്ത് കഴിക്കാം.
Content Highlights: Easy Recipe for Gujarati Masala Rice With Leftover Rice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..