നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ ചിക്കന്‍ റോള്‍


നാല് മണി ചായക്കൊപ്പം കഴിക്കാന്‍ കിടിലന്‍ ചിക്കന്‍ റോള്‍ തയ്യാറാക്കിയാല്ലോ. 

ചിക്കൻ റോൾ | Mathrubhumi (Photo: Sreejith P. Raj)

ചിക്കന്‍ വാങ്ങിയത് ഇരിപ്പുണ്ടോ? നാല് മണി ചായക്കൊപ്പം കഴിക്കാന്‍ കിടിലന്‍ ചിക്കന്‍ റോള്‍ തയ്യാറാക്കിയാല്ലോ.

ആവശ്യമുള്ള സാധനങ്ങള്‍



  • ചിക്കന്‍ (എല്ലില്ലാത്തത്) -250 ഗ്രാം
  • സവാള (ചെറുതായി അരിഞ്ഞത്) -ഒന്ന്
  • ജീരകം പൊടിച്ചത് -ഒരു ടീസ്പൂണ്‍
  • ഗരം മസാല -ഒരു ടീസ്പൂണ്‍
  • ഇഞ്ചി -ഒരു ടീസ്പൂണ്‍
  • വെളുത്തുള്ളി -ഒരു ടീസ്പൂണ്‍
  • പച്ചമുളക് -രണ്ടെണ്ണം
  • നെയ്യ് -ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • മുളക്‌പൊടി -ആവശ്യത്തിന്
  • ചീസ് -അര കപ്പ്
  • ബ്രെഡ് പൊടി -2 കപ്പ്
  • അരിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
  • മുട്ട -2 എണ്ണം
തയ്യാറാക്കുന്ന വിധം

ചിക്കന്‍, സവാള, മസാലകള്‍, ഉപ്പ് എന്നിവ എന്നിവയെല്ലാം ഒന്നിച്ച് മിക്‌സിയിലിട്ട് ഒന്ന് കറക്കിയെടുക്കാം. ഇതിലേക്ക് നെയ്യ്, അരിപ്പൊടി, കുറച്ച് ബ്രെഡ് പൊടി എന്നിവയിട്ട് കൂട്ടിയോജിപ്പിക്കുക. ശേഷം ഇത് നന്നായി കുഴച്ചെടുത്ത് മൃദുവാക്കുക.

ചെറിയ ഉരുളകളാക്കിയെടുത്ത് അത് കൈവള്ളയില്‍ ഇട്ട് പരത്തിയെടുക്കാം. ഇതിനുള്ളിലേക്ക് ചിരകിയെടുത്ത ചീസും നേരത്തെ തയ്യാറാക്കി വെച്ച ചിക്കന്‍ കൂട്ടും നിറച്ച് സിലിണ്ടര്‍ രൂപത്തില്‍ ഉരുട്ടിയെടുക്കാം.

മുട്ട നന്നായി അടിച്ചെടുത്ത് ഇതില്‍ ഓരോ റോളും മുക്കിശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കാം. ശേഷം എണ്ണയിലിട്ട് നന്നായി പൊരിച്ചെടുക്കാം.

Content Highlights: easy chicken roll recipe, evening snacks, food, recipes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented