-
ഈസ്റ്ററാണ്. ലോക്ഡൗണായതിനാല്‍ ആഘോഷങ്ങളൊന്നും നടക്കില്ല. വീട്ടില്‍ തന്നെ ഈസ്റ്റര്‍ ആഘോഷമാക്കാന്‍ വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ചാലോ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്ന ഈസ്റ്റര്‍ ബ്രെഡും ബണ്ണികുക്കിയും ഉണ്ടാക്കാം
ഈസ്റ്റര്‍ ബ്രെഡ്
ചേരുവകള്‍
- മൈദ- 500 ഗ്രാം
- ഉപ്പ്- 10 ഗ്രാം
- ഗ്ലൂട്ടന്‍- 20 ഗ്രാം
- ബ്രെഡ് ഇംപ്രൂവര്‍- പത്തെണ്ണം
- പഞ്ചസാര- 50 ഗ്രാം
- തണുത്തവെള്ളം- 200 മില്ലി
- മുട്ട- രണ്ടെണ്ണം
- യീസ്റ്റ്- 20 ഗ്രാം
- ബട്ടര്‍- 50 ഗ്രാം
- ഡ്രൈഫ്രൂട്‌സ്- 150 ഗ്രാം
- മസാലപ്പൊടി- 10 ഗ്രാം
എല്ലാ ചേരുവകളും കൂടി മിക്‌സറിലിട്ട് നന്നായി യോജിപ്പിക്കുക. പുറത്തെടുത്ത് 450 ഗ്രാം വീതമാക്കി 30 മിനിട്ട് മാറ്റിവെക്കുക. ഇനി വട്ടത്തിലാക്കി ഓവനില്‍ വെച്ചശേഷം 200 ഡിഗ്രിയില്‍ 14 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍നിന്ന് മാറ്റി മുകളില്‍ വൈറ്റ് വാനില ഫോണ്ടന്റ് പുരട്ടിക്കൊടുക്കാം.
ഈസ്റ്റര്‍ ബണ്ണി കുക്കീസ്
ചേരുവകള്‍
- മൈദ -250 ഗ്രാം
- ബട്ടര്‍ -250 ഗ്രാം
- മുട്ട- രണ്ടെണ്ണം
- ഐസിങ് ഷുഗര്‍- 200 ഗ്രാം
- വാനില എസ്സന്‍സ് -5 മില്ലി
- വാനില ഫോണ്ടന്റ്- 250 ഗ്രാം
ബട്ടറും ഐസിങ് ഷുഗറും യോജിപ്പിച്ചതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്തിളക്കുക. ശേഷം മൈദയും വാനില എസ്സന്‍സും ചേര്‍ത്തിളക്കാം. ഇനി ഒരു മണിക്കൂര്‍ ഫ്രീസറില്‍വെക്കണം. പുറത്തെടുത്ത് ഉരുട്ടി ബണ്ണി ഷെയ്പ് കട്ടര്‍ കൊണ്ട് മുറിച്ചെടുക്കാം. ഇതൊരു ട്രേയില്‍വെച്ച് 180 ഡിഗ്രിയില്‍ 15 മിനിട്ട് ബേക്ക് ചെയ്യാം. ഓവനില്‍നിന്ന് മാറ്റി വാനില ഫോണ്ടന്റ് കൊണ്ട് ഐസിങ് ചെയ്യണം
Content Highlights: Easter special recipes, easter food recipes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..