-
മധുരപ്രിയരുടെ മനം നിറയ്ക്കുന്ന പലഹാരമാണ് ലഡു. സാധാരണ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അൽപം ഹെൽത്തിയായൊരു ലഡു പരീക്ഷിച്ചാലോ? ഡ്രൈഫ്രൂട്ട്സ് കൊണ്ട് ലഡു തയ്യാറാക്കുന്ന വിധമാണ് നൽകിയിരിക്കുന്നത്.
ചേരുവകൾ
1. ഈന്തപ്പഴം – 15 എണ്ണം
2. ഫിഗ്സ് – 5 എണ്ണം
3. ഉണക്കമുന്തിരി – 20 എണ്ണം
4. ബദാം – 25 എണ്ണം
5. അണ്ടിപ്പരിപ്പ് - 10 എണ്ണം, ചെറുതായി നുറുക്കിയത്
6. പിസ്ത – 20 എണ്ണം, മുഴുവൻ ആയി
7. മിക്സഡ് നട്സ് – ഒന്നര ടേബിൾസ്പൂൺ നുറുക്കിയത്
8. നെയ്യ് – 1 ടീസ്പൂൺ
9. ഏലക്കാപ്പൊടി – 1/8 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ് നുറുക്കിയിട്ട് മിക്സിയിൽ ഒന്നു കറക്കി മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് ഹിഗ്സ് നുറുക്കി ഉണക്കമുന്തിരിയും ചേർത്ത് മിക്സിയിൽ തരുതരുപ്പായി അരയ്ക്കുക. ശേഷം നട്സ് ഒന്നു ടോസ്റ്റ് ചെയ്ത് പൊടിച്ചെടുക്കുക. ഒരു പാനിൽ ഈന്തപ്പഴം അരച്ചതും ഫിഗ്സും ഉണക്കമുന്തിരിയും അരച്ചതും നെയ്യും ചേർത്ത് 5 മിനിറ്റ് ചെറിയ തീയിൽ വഴറ്റുക. ഏലക്കാപ്പൊടി ചേർക്കുക. പൊടിച്ചെടുത്ത നട്സ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. തീ ഓഫ് ചെയ്ത് ഒന്നു തണുക്കാൻ വയ്ക്കുക. ഇനി ചോപ്പ് ചെയ്ത നട്സ് മിക്സ് ചെയ്ത് , ചെറിയ നാരങ്ങ വലിപ്പത്തിൽ ഉരുട്ടി എടുക്കുക.
Content Highlights: dry fruits laddu recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..