
ഉണക്ക മത്തിയും പരിപ്പും|Tribal Food
ആദിവാസി വിഭവമായ പരിപ്പും ഉണക്കമത്തിയും ചേര്‍ത്ത് തയ്യാറാക്കിയ വ്യത്യസ്തമായ മീന്‍ കറി പരീക്ഷിച്ചാലോ
- ഉണക്കമത്തി- ഏഴ് എണ്ണം
- ചുവന്ന പരിപ്പ്- 50 ഗ്രാം
- ഉരുളക്കിഴങ്ങ്- ഒന്ന്
- സവാള- ഒന്ന്
- തക്കാളി- ഒന്ന്
- ചെറിയ ഉള്ളി- നാല് എണ്ണം
- മല്ലി, മുളക്- ആവശ്യത്തിന്
- മഞ്ഞള്‍, ഉപ്പ്- ആവശ്യത്തിന് വെളുത്തുള്ളി- മൂന്ന് അല്ലി
- കറിവേപ്പില
ഉരുളക്കിഴങ്ങും സവാളയും കഷണങ്ങളാക്കിയത് പരിപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്തുകഴിഞ്ഞാല്‍ മല്ലി, മുളക്, എന്നിവ വറുത്തതും, ഉള്ളി, വെളുത്തുള്ളി എന്നിവയും ഉരലില്‍ ചതച്ച് ചേര്‍ക്കുക. ഇനി ഉപ്പും മഞ്ഞളും ചേര്‍ക്കുക. ശേഷം കഴുകി വൃത്തിയാക്കിയ ഉണക്കമീന്‍ ചേര്‍ക്കാം. ഇതിന് മുകളില്‍ കഷണങ്ങളാക്കിയ തക്കാളി വിതറുക. നാടന്‍ തക്കാളിയാണെങ്കില്‍ നല്ലത്. മീന്‍ കറിക്ക് പുളി കിട്ടാനാണ് ഇത്. മീന്‍ നല്ലതുപോലെ വെന്തുകഴിഞ്ഞാല്‍ കറിവേപ്പില ഇട്ട് മൂടി വയ്ക്കണം. ഇത്തരം കറികള്‍ക്ക് വറവ് ഇടില്ല. മീനിന്റെ ദശയിളകുന്ന തരത്തില്‍ വേവിക്കണം. ചെറു ചൂടോടെ കഴിക്കാം. (തേങ്ങ ഇഷ്ടമുള്ളവര്‍ക്ക് ചേര്‍ക്കാം.)
Content Highlights: Dry fish curry Recipe tribal food
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..