-
ഡ്രാഗണ്‍ ചിക്കനേക്കാള്‍ രുചിയിലും ആരോഗ്യത്തിലും മുന്നില്‍ നില്‍ക്കുന്ന ഡ്രാഗണ്‍ ഇടിച്ചക്ക തയ്യാറാക്കാം
ചേരുവകള്‍
- ഇടിച്ചക്ക തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കിയത്- 30 കഷ്ണം ആവിയില്‍ വേവിച്ചത് (മുക്കാല്‍ വേവ് മതി )
- കാശ്മീരി മുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- വെളിച്ചെണ്ണ- ആവശ്യത്തിന്
- അരിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- മൈദ- ഒരു ടേബിള്‍ സ്പൂണ്‍
- കോണ്‍ഫ്‌ളോര്‍- ഒരു ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
- കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
- ഖരം മസാല പൊടി- കാല്‍ ടീസ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത്- ഒരു ടീസ്പൂണ്‍
- ഇഞ്ചി- നീളത്തില്‍ അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
- സവാള- ഒന്ന് ചെറുത് നീളത്തില്‍ അരിഞ്ഞത്
- ക്യാരറ്റ്- ഒന്ന് ചെറുത് നീളത്തില്‍ അരിഞ്ഞത്
- കാപ്‌സിക്കം- പകുതി നീളത്തില്‍ അരിഞ്ഞത്
- അണ്ടിപരിപ്പ്- മൂന്ന് എണ്ണം നുറുക്കിയത്
- കറിവേപ്പ്- രണ്ട് തണ്ട്
- സോയാ സോസ്- അര ടീസ്പൂണ്‍
- ടൊമാറ്റോ സോസ് മൂന്ന് ടേബിള്‍ സ്പൂണ്‍
- ചില്ലി ഫ്‌ളേക്ക്‌സ്- ഒരു ടീസ്പൂണ്‍
- പഞ്ചസാര- ഒരു ടീസ്പൂണ്‍
ഇടിച്ചക്ക വേവിച്ചത് കാശ്മീരി മുളക്‌പൊടി, വെളിച്ചെണ്ണ, ഉപ്പ് എന്നിവ മിക്‌സ് ചെയ്തത് 15 മിനുട്ട് വെക്കുക
ഒരു പാത്രത്തില്‍ കുറച്ച് കാശ്മീരിമുളക്‌പൊടി, അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്‌പൊടി, ഖരംമസാല എന്നിവയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് കഴമ്പു പരുവത്തില്‍ ആക്കുക. ചക്ക കഷ്ണങ്ങള്‍ ഈ കൂട്ടില്‍ ഇട്ട് കുഴച്ചു വെക്കുക
ഒരു പാന്‍ ചൂടാക്കി അതില്‍ വറുക്കാന്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കുഴച്ചു വെച്ച ഇടിച്ചക്ക കഷ്ണങ്ങള്‍ ഓരോന്നായി വേര്‍തിരിച്ച് വറുത്തു കോരുക എല്ലാം വറുത്ത ശേഷം കശുവണ്ടിയും കറിവേപ്പിലയും വറുത്തു കോരുക. എണ്ണ അധികമുണ്ടെങ്കില്‍ കുറച്ച് മാറ്റിയ ശേഷം അതേ പാനില്‍ ( ചെറിയ തീയില്‍) വെളുത്തുള്ളി ഇഞ്ചി ഇട്ട് ബ്രൗണ്‍ ആകമ്പോള്‍ സവാള ഇട്ട് ഒരു സ്പൂണ്‍ പഞ്ചസാര ഇട്ട് ബ്രൗണ്‍ ആകുമ്പോള്‍ മുളക്ചതച്ചത് ഇട്ട് വഴറ്റാം. ഇനി കാപ്‌സിക്കം ക്യാരറ്റ് ഇട്ട് വഴറ്റി സോസുകള്‍ ചേര്‍ത്ത് മുപ്പിച്ച് കാശ്മീരി മുളക് പൊടി ഇട്ട് പച്ച മണം മാറുമ്പോള്‍ അര കപ്പ് വെള്ളം ഒരു ടീസ്പൂണ്‍ വിനാഗിരി ചേര്‍ക്കാം. തിളച്ച് കുറുകുമ്പോള്‍ കരുമുളക് പൊടിയും തയ്യാറാക്കിയ ഇടിച്ചക്കയും ചേര്‍ത്തിളക്കി ഉപ്പ് പാകമാക്കി തീ അണയ്ക്കുക.സെര്‍വിങ്ങ് പ്ലേറ്റിലേക്ക് ഉടനെ മാറ്റി ഗാര്‍ണിഷ് ചെയ്ത് സെര്‍വ് ചെയ്യാo ഡ്രാഗണ്‍ ഇടിച്ചക്ക റെഡി. ടൊമാറ്റോ സോസിനു പകരം തക്കാളി മിക്‌സിയില്‍ അടിച്ചത് തിളപ്പിച്ച് അല്പം വിനാഗിരിയും പഞ്ചസാരയും ചേര്‍ത്താല്‍ മതി
Content Highlights: Dragon Idichakka Fry Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..