-
ചൂടോടെ കഴിക്കാവുന്ന ക്രാബ് റോസ്റ്റ്
ചേരുവകള്‍
- വലിയ ഞണ്ട്: നാലെണ്ണം
- ചെറിയുള്ളി: പത്തെണ്ണം
- വെളുത്തുള്ളി: മൂന്നെണ്ണം
- ഇഞ്ചി അരിഞ്ഞത്: ഒരു ചെറിയ സ്പൂണ്‍
- കശുവണ്ടി: മൂന്നെണ്ണം
- കുരുമുളകുപൊടി: ഒരു വലിയ സ്പൂണ്‍
- പച്ചമുളക്: രണ്ടെണ്ണം
- മഞ്ഞള്‍പൊടി: ഒരു വലിയ സ്പൂണ്‍
- ഉപ്പ്: ആവശ്യത്തിന്
- വെളിച്ചെണ്ണ: കാല്‍ കപ്പ്
- മല്ലിയില അരിഞ്ഞത്: കാല്‍ കപ്പ്
- തേന്‍: മുക്കാല്‍ സ്പൂണ്‍
ഞണ്ട് വേവിച്ച് മാംസം മാത്രം വേര്‍തിരിക്കുക. ചൂടായ വെളിച്ചെണ്ണയില്‍ ചെറിയുള്ളി, കുരുമുളകുപൊടി, മഞ്ഞള്‍പൊടി, പച്ചമുളക് എന്നിവ വഴറ്റിയശേഷം ഞണ്ടും ഉപ്പും ചേര്‍ത്ത് ഫ്രൈ ചെയ്യണം. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞത് വിതറി വീണ്ടും മൊരിച്ചെടുക്കണം. എണ്ണ തെളിഞ്ഞുവന്ന് ഏകദേശം ബ്രൗണ്‍നിറമാകുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കി വേഗം വാങ്ങിവെക്കുക. മറ്റൊരു പാനില്‍ കടുക് പൊട്ടിച്ച് അതിലേക്ക് ഈ കൂട്ട് ചേര്‍ക്കുക. കശുവണ്ടി ചെറുതായി നുറുക്കിയതും മല്ലിയിലയും ചേര്‍ത്ത് റോസ്റ്റ് നന്നായി ഇളക്കിയെടുത്ത് ചൂടോടെ കഴിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Crab Roast Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..