-
ലഞ്ചിനും ഡിന്നറിനും സ്റ്റാര്‍ട്ടറായി തയ്യാറാക്കാം നാവില്‍ വെള്ളമൂറുന്ന ചില്ലി പനീര്‍ ഡ്രൈ
ചേരുവകള്‍
- പനീര്‍ ക്യൂബ്‌സ്- 16
- കോണ്‍ഫ്‌ളോര്‍- ആറ് ടേബിള്‍ സ്പൂണ്‍
- മൈദ- മൂന്ന് ടേബിള്‍ സ്പൂണ്‍
- കുരുമുളക്‌പൊടി- മുക്കാല്‍ ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- വെള്ളം- അര കപ്പ്
- എണ്ണ- ആവശ്യത്തിന്
- വെളുത്തുള്ളി- ഒരു ടേബിള്‍ സ്പൂണ്‍
- ഇഞ്ചി- ഒരു ടേബിള്‍ സ്പൂണ്‍
- പച്ചമുളക്- രണ്ട്
- സവാള- ഒന്ന്
- കാപ്‌സിക്കം പച്ചയും, ചുവപ്പും- ഒരോന്ന്
- റെഡ്ചില്ലി സോസ്- അര ടീസ്പൂണ്‍
- സോയസോസ്- ഒരു ടീസ്പൂണ്‍
- വിനാഗിരി- അര ടീസ്പൂണ്‍
ഒരു ബൗളില്‍ പനീര്‍ ഇട്ടശേഷം കോണ്‍ഫ്‌ളോര്‍, മൈദ, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ഒരു പാനില്‍ എണ്ണ തിളക്കുമ്പോള്‍ പനീര്‍ അതില്‍ വറുത്തുകോരുക. മറ്റൊരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് അതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് ഇളക്കാം. ഇനി പച്ചമുളകും അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റാം. സവാള വാടി തുടങ്ങിയാല്‍ കാപ്‌സിക്കം ചെറിയ കഷണങ്ങളാക്കിയത് ചേര്‍ക്കാം. ഇനി ഫ്രൈഡ് പനീറും റെഡ് ചില്ലി സോസും സോയ സോസും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് വിനാഗിരി ഒഴിക്കാം. എല്ലാം ഇളക്കി നന്നായി മിക്‌സ് ചെയ്ത് ഒരു മിനിറ്റുകൂടി വയ്ക്കാം. ഇനി തീയണച്ച് ചൂടോടെ വിളമ്പാം. ആവശ്യമെങ്കില്‍ മല്ലിയില വിതറി അലങ്കരിക്കാം.
Content Highlights: Chilli paneer dry easy recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..