Representative Image
വൈകുന്നേരത്തെ ചായക്കൊപ്പം സ്‌നാക്‌സ് നിര്‍ബന്ധമാണോ, ചിക്കന്‍ വട പരീക്ഷിക്കാം
ചേരുവകള്‍
- ചിക്കന്‍- കാല്‍ കിലോ
- കടലപ്പരിപ്പ്- 50 ഗ്രാം
- ചെറുപയര്‍ പരിപ്പ്- 50 ഗ്രാം
- സവാള- ഒന്ന്
- ഗരം മസാല- ഒന്നര സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍
- പെരുംജീരകം- ഒരു സ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- രണ്ടര സ്പൂണ്‍
- ഉണക്കമുളക്- അഞ്ചെണ്ണം
- പച്ചമുളക്- മൂന്നെണ്ണം
- കറിവേപ്പില, മല്ലിയില- ആവശ്യത്തിന്
കടലപ്പരിപ്പും ചെറുപയര്‍ പരിപ്പും രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക. ഉണക്കമുളകും അതിനൊപ്പം കുതിര്‍ത്തു വയ്ക്കുക. ഇവ വെളളം കളഞ്ഞ് മാറ്റി വയ്ക്കണം. ചിക്കന്‍ മഞ്ഞള്‍പ്പൊടി ഇട്ട് മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം കുതിര്‍ത്ത പരിപ്പുകളും ഇട്ട് അരയ്ക്കാം. ഈ പേസ്റ്റിലേക്ക് ഉണക്കമുളക്, ബാക്കി പൊടികള്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകും സവാളയും അരിഞ്ഞത് എന്നവ ചേര്‍ക്കാം. പാകത്തിന് ഉപ്പും ചേര്‍ത്ത് പരിപ്പു വടയുടെ ആകൃതിയില്‍ എണ്ണയില്‍ പൊരിച്ചെടുക്കുക.
Content Highlights: Chicken Vada Easy Non-veg snack recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..