നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാം നല്ല സ്വാദുള്ള ചിക്കന്‍ ഉള്ളിവട


രബിത എന്‍.

വളരെ എളുപ്പത്തില്‍ അധികം ചേരുവകളില്ലാതെ തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് ചിക്കന്‍ ഉള്ളിവട.

ചിക്കൻ ഉള്ളിവട

വളരെ എളുപ്പത്തില്‍ അധികം ചേരുവകളില്ലാതെ തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് ചിക്കന്‍ ഉള്ളിവട. സ്വാദേറിയ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

  • എല്ലില്ലാത്ത ചിക്കന്‍ - 250 ഗ്രാം
  • സവാള - 500 ഗ്രാം
  • പച്ചമുളക്, ഉപ്പ്, ഇഞ്ചി, മഞ്ഞള്‍ പൊടി, കാശ്മീരി ചില്ലി, ഗരം മസാല, വെള്ളം, വെളിച്ചെണ്ണ, വെളുത്തുള്ളി, കറിവേപ്പില - ആവശ്യത്തിന്
  • അരിപ്പൊടി / കടല പൊടി - 1 കപ്പ്
തയ്യാറാക്കുന്ന വിധം

ചിക്കന്‍ കാശ്മീരി ചില്ലി, മഞ്ഞള്‍ പൊടി, മല്ലി പൊടി,ഗരം മസാല, ഉപ്പ്, വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്, നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് മാരീനേറ്റ് ചെയ്തത് കുറച്ച് നേരം മാറ്റിവെക്കുക

ഈ കൂട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചെടുക്കുക. ആവി പോയി ചൂടാറാന്‍ മാറ്റിവെക്കുക. ഒരുപാട് വെള്ളം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഈ സമയം കൊണ്ട് സവാള, പച്ചമുളക്, ഇഞ്ചി അരിഞ്ഞെടുക്കുക. ചൂടാറിയ ചിക്കന്‍ മിക്‌സിയില്‍ ഒന്ന് ചതച്ചെടുക്കാം. ഈ ചതച്ചെടുത്തതും അരിഞ്ഞു വെച്ച മറ്റുള്ള ചേരുവകളും അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് കുഴച്ചെടുക്കുക.

എണ്ണ ചൂടായി തുടങ്ങുമ്പോള്‍ ഉള്ളിവട പോലെ ചെറിയവട്ടത്തില്‍ ഈ മാവ് പരത്തി എണ്ണയില്‍ വറുത്തുകോരുക. ബ്രൗണ്‍ കളറാണ് വേവിന്റെ പാകം.

Content Highlights: chicken ullivada, snacks recipe, food, recipe

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented