ഫോട്ടോ- ശ്രീജിത്ത് പി.രാജ്
ഉച്ചയൂണിനൊപ്പം ചിക്കന്‍കൊണ്ട് വ്യത്യസ്തമായ ഒരു വിഭവമായാലോ?
- ചിക്കന്‍ - ഒരു കിലോ (മുറിച്ചത്)
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍
- വിനാഗിരി - ഒരു ടീസ്പൂണ്‍
- മുട്ട - ഒന്ന്
- കോണ്‍ഫ്ളവര്‍ - ഒരു ടേബിള്‍ സ്പൂണ്‍
- മുളകുപൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
- പെരുംജീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍
- പച്ചമുളക് - അഞ്ചെണ്ണം
- കറിവേപ്പില - അഞ്ച് തണ്ട്
- പിരിയന്‍ മുളക് - മൂന്ന് ടേബിള്‍സ്പൂണ്‍ (ചതച്ചത്)
- വെളിച്ചെണ്ണ - ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി, മുട്ട, കോണ്‍ഫ്ളവര്‍, മുളകുപൊടി, മഞ്ഞള്‍പൊടി, പെരുംജീരകം എന്നിവ യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കണം. പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങളിട്ട് ഡീപ് ഫ്രൈ ചെയ്യുക. ബാക്കിയുള്ള വെളിച്ചെണ്ണയില്‍ നിന്ന് മൂന്ന് ടേബിള്‍സ്പൂണ്‍ മറ്റൊരു പാത്രത്തിലൊഴിച്ച് ചൂടാകുമ്പോള്‍ പച്ചമുളക്, കറിവേപ്പില, പിരിയന്‍മുളക് എന്നിവയിട്ട് വഴറ്റുക. അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കാം. കഷ്ണങ്ങളില്‍ ഈ കൂട്ട് നന്നായി പൊതിഞ്ഞിരിക്കുന്നതാണ് പാകം.
Content Highlights: Chicken Recipes for Lunch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..