ഫോട്ടോ- ശ്രീജിത്ത് പി.രാജ്
വാഴയിലയില്‍ പൊതിഞ്ഞ ചോറും കറികളും നമുക്കെന്നും ഗൃഹാതുരതയാണ്. വാഴയിലയില്‍ പൊതിഞ്ഞ് ചിക്കനും കൂര്‍ക്കയും വേവിച്ചാലോ. സ്നാക്സായും കറിയായും കഴിക്കാവുന്ന കോഴി കൂര്‍ക്ക പൊതി പരീക്ഷിക്കാം.
ചേരുവകള്‍
- കോഴി: 400 ഗ്രാം
- കൂര്‍ക്ക: 12 എണ്ണം
- ചെറിയുള്ളി: 200 ഗ്രാം
- കാന്താരി, പച്ചമുളക്: 10 എണ്ണം വീതം
- ഇഞ്ചി : ഒരു ചെറിയ കഷണം
- വെളുത്തുള്ളി: പത്തല്ലി
- തേങ്ങാക്കൊത്ത്: അരക്കപ്പ്
- കുരുമുളകുപൊടി : ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ, ഉപ്പ്: ആവശ്യത്തിന്
- കറിവേപ്പില : ഒരു തണ്ട്
ചെറിയുള്ളി അരിഞ്ഞത് എണ്ണയില്‍ വഴറ്റുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തേങ്ങാക്കൊത്ത്, കുരുമുളകുപൊടി എന്നിവ വഴറ്റുക. ചെറിയ കഷണങ്ങളാക്കിയ കോഴി ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വെള്ളമൊഴിക്കാതെ ചെറുതീയില്‍ അടച്ചുവെച്ച് വേവിക്കുക. അതിലേക്ക് വേവിച്ച കൂര്‍ക്ക ചേര്‍ത്ത് നന്നായിളക്കി അടച്ചുവയ്ക്കുക. ശേഷം ഒരു വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ഓട്ടട ചുട്ടെടുക്കുന്നതുപോലെ ചുട്ടെടുക്കുക.
കൂടുതല്‍ പാചകക്കുറിപ്പുകള്‍ അറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Chicken Koorkka Pothi Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..