-
വളരെ എളുപ്പത്തില്‍ അരമണിക്കൂറിനുള്ളില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ചിക്കന്‍ ഫ്രൈഡ്‌റൈസ്.
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍: 400 ഗ്രാം
അരി: ഒരു കപ്പ്
സവാള: രണ്ട് ടേബിള്‍സ്പൂണ്‍
കാപ്‌സിക്കം: രണ്ട് ടേബിള്‍സ്പൂണ്‍
സോയാ സോസ്: രണ്ട് ടീസ്പൂണ്‍
വെളുത്തുള്ളി: ഏഴെണ്ണം
കാരറ്റ്: ഒരെണ്ണം
റെഡ് ബെല്‍ പെപ്പര്‍: രണ്ട് ടേബിള്‍സ്പൂണ്‍
വിനാഗിരി: ഒരു ടേബിള്‍സ്്പൂണ്‍
കറുത്ത കുരുമുളക്: അല്പം
വെളിച്ചെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
ലെമണ്‍ ജ്യൂസ്: ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകിയെടുത്ത് 20 മിനിറ്റ് നേരം വാര്‍ത്തുവെക്കുക. ചിക്കന്‍ കഴുകി വൃത്തിയാക്കി ഉപ്പും കുരുമുളകും ചേര്‍ത്ത് പുരട്ടി 20 മിനിറ്റ് വെക്കുക. ഇനി ഒരു പാന്‍ എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് അരി ഇട്ട് വേവിക്കുക. എണ്‍പത് ശതമാനത്തോളം വെന്തുകഴിഞ്ഞാല്‍ വാര്‍ത്ത് മാറ്റിവെക്കുക.
ഇനി നേരത്തെ ഉപ്പും കുരുമുളകും പുരട്ടി മാറ്റിവെച്ചിരിക്കുന്ന ചിക്കന്‍ എടുക്കുക. ഒരു പാന്‍ എടുത്ത് അതിലേക്ക് അല്പം വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ഈ ചിക്കന്‍ ചേര്‍ക്കുക. ഗോള്‍ഡന്‍ നിറമാകുന്നതുവരെ പാകം ചെയ്യുക. ഇനി ഇത് എടുത്ത് മാറ്റിവെക്കുക. ഇനി ഈ പാനിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് അരിഞ്ഞുവെച്ചിരിക്കുന്ന സവാള, വെളുത്തുള്ളി എന്നിവ അതിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റുക. 35 സെക്കന്‍ഡ് നേരം വഴറ്റിയശേഷം ഇതിലേക്ക് ബാക്കി പച്ചക്കറികള്‍ അരിഞ്ഞതെല്ലാം ചേര്‍ത്ത് രണ്ട് മിനിറ്റ് നേരം ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുക.
ഇനി ഒരു പാനില്‍ കുരുമുളകും ഉപ്പും സോസും ആവശ്യത്തിന് മിക്‌സ് ചെയ്യുക. ഇതിലേക്ക് ചോറും ചിക്കനും ചേര്‍ത്ത് പതുക്കെ ഇളക്കുക. ചോറ് അമര്‍ന്നുപോകാതെ നോക്കണം. ഇനി ഇത് മൂടിവെച്ച് 30 സെക്കന്‍ഡ് പാകം ചെയ്യുക. തീകെടുത്തി മൂടി തുറന്ന് അതിനുമുകളില്‍ അല്പം വിനാഗിരി തളിച്ച് വീണ്ടും മൂടിവെക്കുക. 10 മിനിറ്റ് നേരം കഴിഞ്ഞ് തുറന്ന് ചൂടോടെ വിളമ്പാം.
Content Highlights: Chicken Fried Rice, Kerala Recipe, Food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..