കുട്ടികള്‍ക്കായി തയ്യാറാക്കാം അടിപൊളി പലഹാരം, ചിക്കന്‍ ക്രീമി പാന്‍ട്രീസ്


ഫിലി

ചിക്കൻ ക്രീമി പാൻട്രീസ് (Photo: എൻ.എം.പ്രദീപ്)

സ്‌കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ക്ക് കൊടുക്കാന്‍ ചിക്കന്‍ കൊണ്ട് ഒരു സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കിയാല്ലോ. രുചിയില്‍ ഏറെ മുമ്പിലുള്ള ഈ വിഭവം തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ആവശ്യമുള്ള സാധനങ്ങള്‍

  • വേവിച്ച ചിക്കന്‍- അരക്കപ്പ്
  • സവാള - ഒന്ന്
  • കാപ്സിക്കം - അരക്കഷ്ണം
  • പച്ചമുളക് - ഒന്ന്
  • ഗാര്‍ലിക് പൗഡര്‍ - അര ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി - അര ടീസ്പൂണ്‍
  • കോക്കനട്ട് മില്‍ക്ക് - അരക്കപ്പ്
  • സമൂസാ ഷീറ്റ് - പത്ത്
തയ്യാറാക്കുന്ന വിധം

പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ശേഷം പച്ചമുളക്, കാപ്സിക്കം, ഗാര്‍ലിക് പൗഡര്‍ എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് പാകത്തിന് ഉപ്പും മുളകും ചേര്‍ത്ത് വേവിച്ച ചിക്കന്‍ പിച്ചി കഷണങ്ങളാക്കി ഇടാം. ഇതിലേക്ക് കുരുമുളകുപൊടി, മുളകുപൊടി എന്നിവയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം കാല്‍ ഗ്ലാസ് ചൂട് വെള്ളത്തില്‍ മൂന്ന് ടീസ്പൂണ്‍ കോക്കനട്ട് പൗഡര്‍ കലക്കിയത് ഒഴിച്ച് വീണ്ടും ഇളക്കാം. കുറുകിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നിറക്കി ചൂടാറാന്‍ വയ്ക്കാം.
ഇനി സമൂസാഷീറ്റ് ഗുണന ചിഹ്നത്തിന്റെ ആകൃതിയില്‍ (ഒന്നിന് മുകളില്‍ ഒന്നായി) വെച്ച് തയ്യാറാക്കിയ ഫില്ലിങ് നടുവില്‍ നിരത്തുക. ശേഷം വശങ്ങള്‍ മടക്കി ചതുരത്തിലാക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കാം.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: evening snacks recipes, chicken creamy pantries, food, recipe


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented