ചട്ടി ചിക്കൻ റോസ്റ്റ് | ഷിജിന രജീഷ്
ചിക്കന്‍ വിഭവങ്ങള്‍ എന്നു കേള്‍ക്കുമ്പോഴേക്കും വായില്‍ വെള്ളമൂറുന്നവരുണ്ട്. ഒരുപോലെ ചിക്കന്‍ വച്ചു മടുത്തെങ്കില്‍ ഒന്നു മാറ്റിപ്പിടിച്ചാലോ? ചട്ടിചിക്കന്‍ റോസ്റ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
ചിക്കന്‍ - 1 കിലോ
സവാള - 8 എണ്ണം( ചെറുതായി അരിഞ്ഞത്)
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍
ചിക്കന്‍ മസാല - 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം
വെളിച്ചെണ്ണ - 5 ടേബിള്‍ സ്പൂണ്‍
ഇഞ്ചി/വെളുത്തുള്ളി പേസ്റ്റ്
ചെറുനാരങ്ങനീര്
കറിവേപ്പില
മല്ലിയില
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി, ചിക്കന്‍ മസാല, കുരുമുളക് പൊടി, എന്നിവ ചെറു തീയില്‍ ചൂടാക്കി മാറ്റി വെക്കുക. ഇനി ഒരു ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇനി സവാള അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. കുറച്ച് ഉപ്പ് കൂടി ചേര്‍ക്കുക. ശേഷം പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി നേരത്തെ ചൂടാക്കി വെച്ച മസാലകള്‍ ചേര്‍ത്ത് വഴറ്റുക. ശേഷം 1/2 ഗ്ലാസ് വെള്ളം കൂടി ചേര്‍ത്ത് ഇളക്കി മൂടിവെച്ച് വേവിക്കുക. ഇനി ചിക്കന്‍ ചേര്‍ത്ത് യോജിപ്പിക്കുക. എന്നിട്ട് മൂടിവെച്ചു വേവിക്കുക. പിന്നീട് നാരങ്ങ നീര്, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കുക. വെള്ളം വറ്റിച്ച് എടുത്ത് അവസാനമായി മല്ലിയില കൂടി ചേര്‍ക്കാം. നമ്മുടെ അടിപൊളി ചട്ടി ചിക്കന്‍ റോസ്റ്റ് തയ്യാറായി.
Content Highlights: chicken chatti roast
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..