ഫോട്ടോ: ശ്രീജിത്ത് പി. രാജ്
ഗോതമ്പും ചിക്കനും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു കിടിലന്‍ വിഭവം പരീക്ഷിക്കാം.
ചേരുവകള്‍
ഗോതമ്പ്: ഒരു ഗ്ലാസ് (വെള്ളത്തില്‍ കുതിര്‍ത്തത്)
തേങ്ങാപ്പാല്‍: ഒന്നാം പാല്‍
ഏലക്കായ, കറുവാപ്പട്ട, ഗ്രാമ്പൂ: മൂന്നെണ്ണം വീതം
പാല്‍പ്പൊടി: ഒരു വലിയ സ്പൂണ്‍
മില്‍ക്ക് മെയിഡ്: അര ടിന്‍
പഞ്ചസാര: ആവശ്യത്തിന്
സവാള വറുത്തത്: കുറച്ച്
കശുവണ്ടി, കിസ്മിസ്: അലങ്കരിക്കാന്‍
നെയ്യ്: രണ്ട് സ്പൂണ്‍
ഉപ്പ്: ഒരു നുള്ള്
ചിക്കന്‍: രണ്ടു കഷ്ണം
തയ്യാറാക്കുന്ന വിധം
ഗോതമ്പ് വെള്ളവും ചിക്കനും അല്‍പം ഉപ്പും ചേര്‍ത്ത് മൂന്നു വിസില്‍ വരുന്നതു വരെ കുക്കറില്‍ വേവിക്കുക. ഇനി വേവിച്ച ഗോതമ്പില്‍ നിന്നും ചിക്കന്‍ എടുത്ത് ചെറുതായി നുറുക്കുക. ശേഷം മില്‍ക്ക് മെയിഡ്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ എന്നിവയും തേങ്ങാപ്പാലും ചേര്‍ത്ത് തിളപ്പിക്കുക. സവാള, കശുവണ്ടി, കിസ്മിസ് എന്നിവ എണ്ണയില്‍ വറുത്തു ചേര്‍ക്കാം. ഏറ്റവും മുകളില്‍ നെയ്യ് ചൂടാക്കി ഒഴിക്കുക.
Content Highlights: chicken aleesa, food, kerala recipes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..