ചേന പ്രഥമന്‍ കുടിച്ചാലോ


രാജലക്ഷ്മി

എങ്കില്‍ ചേനകൊണ്ട് മധുരമൂറുന്ന ചേന പ്രഥമന്‍ കൂടി ആയാലോ

-

ല്ലാവരും ഓണാഘോഷത്തിന്റെ ആലസ്യത്തിലാണോ... എങ്കില്‍ ചേനകൊണ്ട് മധുരമൂറുന്ന ചേന പ്രഥമന്‍ കൂടി ആയാലോ

ചേരുവകള്‍

  • ചേന- അര കിലോ
  • ശര്‍ക്കര- അര കിലോ
  • തേങ്ങ- രണ്ടെണ്ണം
  • നെയ്യ്- 50 ഗ്രാം
  • കിസ്മിസ്- 25 ഗ്രാം
  • അണ്ടിപ്പരിപ്പ്- 25 ഗ്രാം
  • തേങ്ങാക്കൊത്ത്- (അരിഞ്ഞത്, കാല്‍ കപ്പ്
  • ഏലക്കാ പൊടി ഒരു - ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം

ചേന തൊലികളഞ്ഞ് വൃത്തിയായി കഴുകി കഷണങ്ങളാക്കി കുക്കറില്‍ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ശേഷം ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. തേങ്ങയുടെ ഒന്നാം പാല്‍ ഒരു കപ്പും രണ്ടാംപാല്‍ രണ്ടരക്കപ്പും എടുക്കുക. അടുപ്പില്‍ ഉരുളി വെച്ച് ചൂടാകുമ്പോള്‍ നെയ്യ് ഒഴിക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന ചേന നന്നായി ഉടച്ചത് ഉരുളിയിലിട്ട് ഇട്ട് വഴറ്റുക, വെള്ളം വറ്റി വരുന്നത് വരെ വഴറ്റണം. ഇനി അരിച്ചു വച്ചിരിക്കുന്ന ശര്‍ക്കര പാനി അതിലേക്ക് ഒഴിക്കുക. ഇനി രണ്ടാം പാല്‍ ഒഴിക്കുക, അത് ഇളക്കി കുറുകി വരുമ്പോള്‍ ഏലയ്ക്കപ്പൊടി ഇടണം. ശേഷം ഒരു പാന്‍ ചൂടാകുമ്പോള്‍ കുറച്ചു നെയ്യ് ഒഴിച്ച് അതില്‍ തേങ്ങാക്കൊത്ത് ഇട്ടു മൂപ്പിക്കാം. അതിന്റെ കൂടെ കിസ്മിസും അണ്ടിപ്പരിപ്പും വറുത്ത് കോരി പ്രഥമനില്‍ ഇടുക. ഇനി ഒന്നാംപാല്‍ ഒഴിച്ച് ഒന്ന് ചൂടായാല്‍ ഉടന്‍ വാങ്ങിവയ്ക്കുക. സ്വാദിഷ്ടമായ ചേന പ്രഥമന്‍ റെഡിയായി.

Content Highlights: Chena Pradhaman Paayasam, Onam Recipes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented