-
വീട്ടില്‍ തന്നെയുള്ള ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെമ്മീന്‍ ചോറായാലോ ഇന്ന്
ചേരുവകൾ
- ബസ്മതി അരി- ഒരു കപ്പ്
- ചെമ്മീന്‍ (വലുത്) - 16-17 എണ്ണം
- മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
- മുളക് പൊടി- അര ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- തക്കാളി പ്യൂരി- ആവശ്യത്തിന്
- ഇഞ്ചി- ഒരു കഷണം
- വെളുത്തുള്ളി- നാല് അല്ലി
- സവാള- രണ്ട്
- പച്ചമുളക്- രണ്ട്
- മല്ലിയില- ആവശ്യത്തിന്
കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ ആവശ്യത്തിന് മുളക്‌പൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് മാരിനേറ്റ് ചെയ്തുവയ്ക്കുക. ചുവട് കട്ടിയുളള പാനില്‍ ഓയില്‍ ഒഴിച്ച് ഇഞ്ചി,വെളുത്തുള്ളി ചേര്‍ത്തിളക്കുക.കനം കുറച്ച് അരിഞ്ഞുവച്ച സവാളയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ഒരു തക്കാളിയുടെ പ്യൂരിയൊഴിച്ച് അടച്ചുവച്ച് വേവിയ്ക്കുക. മാരിനേറ്റ് ചെയ്തുവച്ച ചെമ്മീന്‍ ചേര്‍ത്തിളക്കി യോജിപ്പിയ്ക്കുക. എടുത്തു വച്ച അരിയുടെ അളവിനനുസരിച്ച് ഇരട്ടി വെളളവും ഉപ്പും ചേര്‍ത്ത് തിളപ്പിയ്ക്കുക. ചോറ് വെന്തുകഴിഞ്ഞാല്‍ ഇതിലേയ്ക്ക് ചെമ്മീന്‍ ചേര്‍ത്ത് പതിയെ ഇളക്കി മിക്‌സ് ചെയ്യുക. തീയണച്ച് മല്ലിയില വിതറി അടച്ചുവയ്ക്കാം
(ഒരുപാട് മസാല ചേര്‍ക്കാത്തത് കൊണ്ടുതന്നെ ചെമ്മീന്റെ യഥാര്‍ത്ഥ രുചി നഷ്ടപ്പെടില്ല.വീട്ടില്‍ എപ്പോഴുമുളള ചേരുവകള്‍ തന്നെ മതിയാകും.ചെമ്മീന്‍ ആവശ്യത്തിന് മാത്രമേ വേവിയ്ക്കാവൂ. മൂന്നുമുതല്‍ അഞ്ചുമിനിറ്റില്‍ കൂടുതല്‍ വേവിച്ചാല്‍ മാംസം കട്ടിയാകും.സോഫ്റ്റ്‌നസ് ഇല്ലാതാകും.)
Content Highlight: Chemmeen Choru Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..