Photo: Uskeys
പറമ്പില്‍ ചേമ്പുണ്ടെങ്കില്‍ കറിയുണ്ടാക്കാന്‍ വേറെ എവിടെയും തിരയേണ്ട. ചേമ്പിന്റെ താള് തോരനും കറിക്കും മെഴുക്കുപുരട്ടിക്കുമെല്ലാം ഉപയോഗിക്കാം. ഇലയും തോരന് നന്ന്. ഊണിന് ചേമ്പിന്‍ തണ്ട് മെഴുക്കുപുരട്ടി ആയാലോ
ചേരുവകള്‍
- ചേമ്പിന്‍ തണ്ട് തൊലി കളഞ്ഞത്- വലിയ രണ്ടെണ്ണം (തൊലി നല്ലതുപോലെ വലിച്ചെടുക്കണം. പയറ് മെഴുക്കുപുരട്ടിക്കരിയുന്ന നീളത്തില്‍ മുറിച്ച് പകുതിയാക്കണം. വെള്ളത്തില്‍ അരിഞ്ഞിടുക).
- വെളിച്ചെണ്ണ- 3 ടേബിള്‍ സ്പൂണ്‍
- ചതച്ച- മുളകുപൊടി1 ടീസ്പൂണ്‍
- കടുക് - ഒരു സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
ചട്ടി അടുപ്പില്‍വെച്ച് ചൂടായതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. മുളകുപൊടിചേര്‍ത്ത് മൂന്നോ നാലോ സെക്കന്‍ഡ് കഴിഞ്ഞ് അരിഞ്ഞുവെച്ച താള് കഷ്ണങ്ങള്‍ ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കുമ്പോള്‍ ചീരയ്ക്ക് ചേര്‍ക്കുന്നതുപോലെ വേണം ചേര്‍ക്കാന്‍. (കാരണം താള് പാകമാകുമ്പോള്‍ നേര്‍പകുതിയാവും.) ഉപ്പ് ചേര്‍ത്ത് ഇളക്കിമൂടിവയ്ക്കുക. അല്‍പ്പനേരം കഴിഞ്ഞ് തുറന്നുവെച്ച് രണ്ടുമൂന്ന് മിനിറ്റുനേരം അടുപ്പില്‍ വയ്ക്കുക. എരുവ് ഇഷ്ടാനുസരണം കൂട്ടി ഇടാവുന്നതാണ്. ചോറിന്റെയും കഞ്ഞിയുടെയും കുടെ തൈരുംകൂട്ടി കഴിക്കാവുന്നതാണ്.
Content Highlights: Chembinthandu Mezhukkupuratti
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..