-
ചക്കകൊണ്ടുള്ള എല്ലാ ഭക്ഷണവും കേരളീയര്‍ക്ക് പ്രിയമാണ്. ഇന്ന് ചക്കക്കുരു തോരന്‍ പരീക്ഷിച്ചാലോ. ഹെല്‍ത്തിയുമാണ് ടേസ്റ്റിയും
ചേരുവകള്‍
- അധികം മൂക്കാത്ത ചക്കക്കുരു- ഒരു കപ്പ്
- ചെറിയ ഉള്ളി- 10 എണ്ണം
- ഇഞ്ചി- ഒരു കഷണം
- പച്ചമുളക്- രണ്ട്
- തേങ്ങ- ഒരു കപ്പ്
- വെളിച്ചെണ്ണ- രണ്ട് സ്പൂണ്‍
- ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്
ചക്കക്കുരു കനം കുറച്ച് നീളത്തില്‍ അരിഞ്ഞെടുക്കുക. കഴുകി വൃത്തിയാക്കി ഉപ്പു മാത്രം ഇട്ട് വെള്ളമൊഴിച്ച് മണ്‍ചട്ടിയില്‍ വേവാന്‍ വയ്ക്കുക. ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് ചക്കക്കരു തിളച്ചതിനു ശേഷം അതില്‍ ചേര്‍ത്തു വേവിക്കുക.
വെള്ളം വറ്റുന്നതിനു മുന്‍പ് തേങ്ങ ചേര്‍ത്ത് വീണ്ടും മൂടിവയ്ക്കുക. തീ കുറച്ചു വയ്ക്കണം. രണ്ടു മൂന്നു മിനുട്ടു കഴിയുമ്പോള്‍ വെളളം വറ്റിയിട്ടുണ്ടാവും. തീ കെടുത്തി രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് രണ്ടോ മൂന്നോ കതിര്‍പ്പ് കറിവേപ്പില ഉതിര്‍ത്ത് ഉളളം കൈയ്യിലിട്ട് ഞരടി അതിലിട്ട് മൂടിവയ്ക്കുക. രണ്ടു മിനിട്ടു കഴിഞ്ഞ് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. (മഞ്ഞള്‍ ചേര്‍ക്കേണ്ടതില്ല)
Content Highlights: Chakkakkuru thoran Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..