-
ചക്ക ധാരാളം ഉണ്ടാകുന്ന കാലമാണിത്. അതുകൊണ്ടു തന്നെ ചക്ക കൊണ്ട് ഒരു അവിയല്‍ ഉണ്ടാക്കാം.
ചേരുവകള്‍
ചക്കച്ചുള നീളത്തില്‍ കീറിയത്- 25 എണ്ണം
ചക്കക്കുരു തൊലി കളഞ്ഞ് നീളത്തില്‍ കീറിയത്-അരക്കപ്പ്
പച്ചമാങ്ങ നീളത്തില്‍ മുറിച്ചത്- ഒന്ന് പകുതി
തേങ്ങ ചിരവിയത്- ഒരു കപ്പ്
പച്ചമുളക്- മൂന്നെണ്ണം
കാന്താരി മുളക്- മൂന്നെണ്ണം
വെളുത്തുള്ളിയല്ലി- മൂന്നെണ്ണം
ചെറിയ ഉള്ളി- രണ്ടെണ്ണം
ചെറിയ ജീരകം- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
മുളകുപൊടി- കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മണ്‍ചട്ടിയില്‍ ചക്കച്ചുള, ചക്കക്കുരു, പച്ചമാങ്ങ, മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ്, കുറച്ച് വെള്ളം ചേര്‍ത്ത് വേവിക്കുക. ഒരു മിക്‌സിയുടെ ജാറില്‍ തേങ്ങ ചിരവിയത്, ചെറിയ ഉള്ളി, വെളുത്തുള്ളി, കുറച്ച് കറിവേപ്പില, പച്ചമുളക്, കാന്താരിമുളക്, ജീരകം എന്നിവ അരച്ചെടുക്കുക (നന്നായി അരയരുത്). വെന്ത ചക്ക കൂട്ടിലേക്ക് ഈ അരപ്പ് ചേര്‍ത്ത് തട്ടി പൊത്തി അടച്ചു വെക്കുക. ചെറിയ തീയില്‍ അഞ്ചു മിനിറ്റിനു ശേഷം നന്നായി ഇളക്കി ഒരു വലിയ സ്പൂണ്‍ പച്ചവെളിച്ചെണ്ണയും കുറച്ചു കറിവേപ്പിലയും വിതറി തീ ഓഫ് ചെയ്ത് അഞ്ചു മിനിറ്റ് കൂടി അടച്ചുവെക്കുക. ചക്ക അവിയല്‍ തയ്യാര്‍.
അതിനുശേഷം സെര്‍വിങ് പ്ലേറ്റിലേക്ക് മാറ്റാം.
Content Highlights: Chakka aviyal recipe, Food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..