Photo: Gettyimages.in
ആരോഗ്യത്തിന് ഏറെ നല്ലതാണ് കാരറ്റ്, ലഞ്ചിന് കാരറ്റ് സൂപ്പ് പരീക്ഷിച്ചാലോ
ചേരുവകള്‍
- വെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
- കാരറ്റ്- രണ്ടെണ്ണം, വലുത്, ചെറുതായി അരിഞ്ഞത്
- ഇഞ്ചി- രണ്ട് ടേബിള്‍സ്പൂണ്‍ (ചെരുതായി അരിഞ്ഞത്)
- ഉപ്പ്- ആവശ്യത്തിന്
- പഞ്ചസാര- ഒരു ടീസ്പൂണ്‍
- വെള്ളം- നാല് കപ്പ്
- ബേക്കിങ്ങ് സോഡ- അര ടീസ്പൂണ്‍
- തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
- മല്ലിയില നുറുക്കിയത്- ഒരു പിടി
- ക്രിസ്റ്റലൈസ്ഡ് ജിഞ്ചര്‍- കാല്‍ കപ്പ്
- സവാള നുറുക്കിയത്- രണ്ടെണ്ണം
- കുരുമുളക്‌പൊടി- അല്‍പം
ഒരുപാനില്‍ വെണ്ണ ഉരുക്കുക. സവാള, ഇഞ്ചി, പഞ്ചസാര, ക്രിസ്റ്റലൈസ്ഡ് ജിഞ്ചര്‍ എന്നിവ ചേര്‍ത്ത് വഴറ്റണം. ശേഷം ഇതിലേക്ക് വെള്ളമൊഴിച്ച് ഉപ്പും കാരറ്റും ബേക്കിങ്ങ് സോഡയും ചേര്‍ത്ത് അടച്ചുവച്ച് സൂപ്പ് പരുവത്തിലാകുന്നതുവരെ വേവിക്കുക. ശേഷം അരിച്ചെടുത്ത് അതില്‍ തേങ്ങാപ്പാലൊഴിച്ച് ചൂടാക്കുക. ചെറിയ തിളവരുമ്പോള്‍ ഇറക്കി വച്ച് കുരുമുളക് പൊടി തൂവാം. ശേഷം മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.
Content Highlights: Carrot soup for lunch recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..