Representative Image
ഇന്ന് ലോക കാഴ്ച ദിനമാണ്. കണ്ണിന് ആരോഗ്യം നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് കാരറ്റ്. കാരറ്റിലടങ്ങിയ വിറ്റാമിന്‍ എ, സി എന്നിവ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ വളരെ നല്ലതാണ്. മാത്രമല്ല ഇതിലടങ്ങിയ നാരുകളും കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റും ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവരുടെ ഇഷ്ടഭക്ഷണമാക്കി കാരറ്റിനെ മാറ്റുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന പോഷക സമൃദ്ധമായ കാരറ്റ് മില്‍ക്ക് തയ്യാറാക്കിയാലോ.
ചേരുവകള്‍
- കാരറ്റ്- രണ്ട്, തൊലി കളഞ്ഞത്
- പാല്‍- രണ്ട് കപ്പ്
- കറുവപട്ട- ഒന്ന്
- ഗ്രാമ്പൂ- ഒന്ന്
- തേന്‍- ഒരു ടീസ്പൂണ്
- ആല്‍മണ്ട്- കഷണങ്ങളാക്കിയത്- നാലോ അഞ്ചോ
- കുങ്കുമപൂവ്- അല്‍പം
കാരറ്റ് കുക്കറില്‍ നന്നായി വേവിച്ചെടുക്കുക. ഇനി കാരറ്റും ആല്‍മണ്ട് കഷണങ്ങളാക്കിയതും അല്‍പം വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇനി പാല്‍ ചൂടാക്കി അതില്‍ കറുവപട്ടയും ഗ്രാമ്പുവും ചേര്‍ത്ത് തിളപ്പിക്കുക. അഞ്ച് മിനിറ്റ് ചെറുതീയില്‍ പാല്‍ തിളപ്പിക്കണം. ഇനി കാരറ്റ് പേസ്റ്റ് ചേര്‍ത്ത് വീണ്ടും നാല് മിനിറ്റ് തിളപ്പിക്കുക. പാല്‍ കുറുകി വരുമ്പോള്‍ കുങ്കുമപ്പൂവ് ചേര്‍ത്ത് ഇറക്കി വയ്ക്കാം. ഇനി ഈ മിശ്രിതം തണുത്തശേഷം ഒരു ബ്ലന്‍ഡറില്‍ തേനും ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇനി സേര്‍വിങ് ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം.
Content Highlights: Carrot Milk for boost eyesight and immunity
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..