കാരറ്റ് ഹൽവ | Photo: canva.com/
നമ്മുടെ നാട്ടില്‍ കാരറ്റ് സുലഭമായി ലഭിക്കുന്ന സമയമാണിത്. കാരറ്റ് ഉപയോഗിച്ച് രുചിയേറും ഹല്‍വ തയ്യാറാക്കിയാല്ലോ. അധികം ബുദ്ധിമുട്ടുകളില്ലാതെ തയ്യാറാക്കാവുന്ന മധുരപലഹാരം കൂടിയാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നാലുമണി പലഹാരമായി കഴിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- കാരറ്റ് -1 കിലോ
- പാല് -ഒന്നര ലിറ്റര്‍
- ഏലക്ക -8 എണ്ണം
- നെയ്യ് -5-7 ടേബിള്‍ സ്പൂണ്‍
- പഞ്ചസാര -5-7 ടേബിള്‍ സ്പൂണ്‍
- ഉണക്കമുന്തിരി -2 ടേബിള്‍ സ്പൂണ്‍
- ഉപ്പ് -ഒരു നുള്ള്
- അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
കാരറ്റ് തൊലി കളഞ്ഞ് നന്നായി ചിരകിയെടുക്കുക. ഒരു പാനില്‍ രണ്ടു സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് മാറ്റിവയ്ക്കുക. ആ പാനില്‍ത്തന്നെ കാരറ്റും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് രണ്ടു മിനിറ്റ് ഇളക്കുക. അതിലേക്ക് പാലും ചേര്‍ത്ത് മീഡിയം ചൂടില്‍ വേവിക്കുക. കാരറ്റ് വെന്ത് പാല് വറ്റി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞ് നന്നായി കുറുകിവരുമ്പോള്‍ ഏലയ്ക്കപ്പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കി വാങ്ങിവെക്കാം.
Content Highlights: carrot halwa recipe, food, evening recipe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..