പ്രതീകാത്മകചിത്രം | Photo: Freepik.com
മധുരപ്രിയരുടെ ഇഷ്ട പലഹാരമാണ് ലഡു. സാധാരണ ലഡുവിൽ നിന്ന് വ്യത്യസ്തമായി കാരറ്റ് കൊണ്ടൊരു ലഡു തയ്യാറാക്കിയാലോ?
ചേരുവകൾ
1. കാരറ്റ് തീരെ ചെറുതായി ഗ്രേറ്റ് ചെയ്തത് - ഒന്നര കപ്പ്
2. തേങ്ങ ചിരകിയത് - ഒന്നര കപ്പ്
3. നട്‌സ് നുറുക്കിയത് - 1 കപ്പ്
4. നെയ്യ് - 3 ടേബിൾ സ്പൂൺ
5. പഞ്ചസാര - 4 ടേബിൾ സ്പൂൺ
6. പാൽപ്പൊടി - അരക്കപ്പ്
6. ഏലയ്ക്കപ്പൊടി - കാൽ ടീ സ്പൂൺ
7. കണ്ടൻസ്ഡ് മിൽക്ക് - അരക്കപ്പ്
8. ഡെസിക്കേറ്റഡ് കോക്കനട്ട് - കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി നെയ്യൊഴിച്ച് നട്‌സ് ചെറുതായി റോസ്റ്റ് ചെയ്യുക. അതിലേക്ക് കാരറ്റും തേങ്ങയും ചേർത്ത് വെള്ളം വറ്റുംവരെ (5-6 മിനിറ്റ്) വഴറ്റുക. അടുത്തതായി പാൽപ്പൊടിയും കണ്ടൻസ്ഡ് മിൽക്കും ഏലയ്ക്കപ്പൊടിയും ചേർത്തിളക്കി വീണ്ടും വെള്ളമയം മാറുംവരെ ഇളക്കുക. ഇത് തിക്ക് ആയിത്തുടങ്ങുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്ക് മാറ്റി തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം ഉരുളകളാക്കി ഡെസിക്കേറ്റഡ് കോക്കനട്ടിൽ ഒന്ന് റോൾചെയ്ത് ഡ്രൈ ഫ്രൂട്‌സ് വെച്ച് അലങ്കരിച്ച് സെർവ് ചെയ്യാം.
Content Highlights: carrot coconut ladoo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..