കാബേജ് പക്കോട (Photo: Dinesh)
വീട്ടില്‍ കാബേജ് ഇരിപ്പുണ്ടോ? എന്നാല്‍ ഇന്ന് കറുമുറെ തിന്നാന്‍ പക്കോഡ ഉണ്ടാക്കിയാലോ? കാബേജ് കൊണ്ട് പക്കോഡ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങള്‍
- കൊത്തിയരിഞ്ഞ കാബേജ്- രണ്ട് കപ്പ്
- കടലപ്പൊടി- മുക്കാല്‍ കപ്പ്
- അരിഞ്ഞ സവാള- ഒന്ന്
- അരിപ്പൊടി- കാല്‍ കപ്പ്
- മുളകുപൊടി- ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
- കായം- ഒരു നുള്ള്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
- കറിവേപ്പില- രണ്ട് തണ്ട്
- ഉപ്പ്, എണ്ണ- പാകത്തിന്
കാബേജും സവാളയും പിഴിഞ്ഞ് വെള്ളം കളയുക. ചേരുവകള്‍ എല്ലാം വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാവുണ്ടാക്കുക. ചൂടായ എണ്ണയില്‍ ഇത് അല്‍പാല്‍പമായി കോരിയിട്ട് ചുവക്കെ വറുക്കുക. ടിഷ്യൂ പേപ്പറില്‍ നിരത്തി എണ്ണ കളഞ്ഞ ശേഷം ചട്ണി കൂട്ടി ചൂടോടെ കഴിക്കാം.
Content Highlights: evening snacks, cabbage pakkoda recipes, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..