ഫോട്ടോ ദിനേശ്
നാലുമണിച്ചായയ്ക്ക് എന്തുണ്ടാക്കുമെന്ന് ആലോചിക്കുന്നവരുണ്ട്. വീട്ടില്‍ ബ്രെഡ്ഡും അരിപ്പൊടിയും കടലമാവുമുണ്ടെങ്കില്‍ നല്ല മൊരിഞ്ഞ ബ്രെഡ് പക്കോഡ ഉണ്ടാക്കിയെടുക്കാം. ബ്രെഡ് പക്കോഡ തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.
ചേരുവകള്‍
ബ്രെഡ് - സ്ലൈസ് നാല്
അരിപ്പൊടി - രണ്ട് ടേബിള്‍സ്പൂണ്‍
കടലമാവ് - അരക്കപ്പ്
ഉരുളക്കിഴങ്ങ് നുറുക്കിയത് - മൂന്ന് ടേബിള്‍സ്പൂണ്‍
സവാള നുറുക്കിയത് - മൂന്ന് ടേബിള്‍സ്പൂണ്‍
തക്കാളി നുറുക്കിയത് - മൂന്ന് ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് - രണ്ട് ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - രണ്ട്
ടൊമാറ്റോ സോസ് - രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങനീര് - രണ്ട് ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വലിയ ബൗളില്‍ ബ്രെഡ് ഇട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കുക. ഇതിലേക്ക് അരിപ്പൊടി, കടലമാവ്, ഉരുളക്കിഴങ്ങ്, സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി, ചെറുനാരങ്ങനീര്, ടൊമാറ്റോ സോസ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അല്പം വെള്ളം തൂവിക്കൊടുത്ത് നന്നായി കുഴയ്ക്കണം. ശേഷം ഒരു കടായിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉരുളകളാക്കി പക്കോടയിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ മൊരിച്ചെടുക്കുക. ഇത് ചട്‌നിയോ സോസോ കൂട്ടി കഴിക്കാം.
Content Highlights: bread pakora recipe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..